കോട്ടയം
കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നിരപരാധിയെന്ന് ആവർത്തിക്കുമ്പോഴും റോബിൻ ജോർജിന്റെ വാക്കുകൾ വിശ്വസിക്കാതെ പൊലീസ്. കോട്ടയം പൂവൻതുരുത്ത് സ്വദേശിയായ അനന്തു പ്രസന്നൻ കഞ്ചാവ് അടങ്ങിയ ബാഗ് റൂമിൽ വച്ചതാണെന്നും തന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്നുമായിരുന്നു റോബിന്റെ വാദം. തന്റെ ഭർത്താവിനെ ചതിച്ചതാണെന്ന് റോബിന്റെ ഭാര്യയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അനന്തുവല്ല കഞ്ചാവ് എത്തിച്ചതെങ്കിൽ ഇയാൾക്ക് ഇത് എവിടുന്ന് കിട്ടി, ആർക്കാണ് നൽകുന്നത് എന്നതുൾപ്പെടെ പുറത്ത് വരേണ്ടതുണ്ട്.
നായ സംരക്ഷണത്തിനും പരിശീലിപ്പിക്കാനുമായി റോബിൻ ജോർജ് കുമാരനല്ലൂർ വലിയാലിൻ ചുവട്ടിൽ ഒന്നര വർഷം മുമ്പ് വീട് വാടകയ്ക്ക് എടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..