പത്തനംതിട്ട
ദേശാഭിമാനി പത്രപ്രചാരണം പ്രവർത്തനങ്ങൾ ജില്ലയിൽ മുന്നേറുന്നു. വരിക്കാരുടെ രണ്ടാംഘട്ട ലിസ്റ്റും വരിസംഖ്യയും ഒക്‌ടോബർ ഏഴിന് ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ വിവിധ കേന്ദ്രങ്ങളിലെത്തി ഏറ്റുവാങ്ങും.
റാന്നി, പെരുനാട് ഏരിയ കമ്മിറ്റികളിൽ ചേർത്ത വരിക്കാരുടെ ലിസ്റ്റ് രാവിലെ 10ന് സിപിഐ എം റാന്നി ഏരിയ കമ്മിറ്റി ഓഫീസിൽ നടക്കുന്ന യോഗത്തിൽ ഏറ്റുവാങ്ങും. പകൽ 11.30ന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ കോഴഞ്ചേരി, പത്തനംതിട്ട, കോന്നി ഏരിയകളുടെ ലിസ്റ്റ് ഏറ്റുവാങ്ങും. അടൂർ, പന്തളം, കൊടുമൺ ഏരിയകളുടെ ലിസ്റ്റ് പകൽ രണ്ടിന് അടൂർ ഇന്ദ്രപ്രസ്ഥ ഹാളിൽ നടക്കുന്ന യോഗത്തിൽ കൈമാറും.
തിരുവല്ല, മല്ലപ്പള്ളി, ഇരവിപേരൂർ ഏരിയകളുടെ യോഗം വെെകിട്ട‍് നാലിന് സിപിഐ എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ നടക്കും. ജില്ലാതലത്തിൽ ചേർത്ത പുതിയ വരിക്കാരുടെ ആദ്യഘട്ട ലിസ്റ്റും വരിസംഖ്യയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 23ന് ഏറ്റുവാങ്ങിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..