18 December Thursday

കോൺഗ്രസ്‌ പദയാത്ര സഹകാരികൾ തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
തൃശൂർ
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സഹകരണ- സംരക്ഷണ പദയാത്ര സഹകാരികൾ തള്ളി. കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്ക്‌  പ്രസിഡന്റുമാർ പലരും പദയാത്ര ബഹിഷ്‌കരിച്ചു. പതിനായിരംപേർ പങ്കെടുക്കുമെന്നായിരുന്നു അവകാശവാദം. എന്നാൽ, ജനപങ്കാളിത്തം കാര്യമായുണ്ടായില്ല. കോൺഗ്രസ്‌ നേതാക്കൾ മാത്രമാണ്‌ പ്രധാനമായും ഉണ്ടായത്‌. സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള മാർച്ചിനെതിരെ കോൺഗ്രസിൽതന്നെ വലിയ പ്രതിഷേധമാണ്‌. ഡിസിസി പ്രസിഡന്റ്‌  ജോസ് വള്ളൂർ, ടി എൻ പ്രതാപൻ എംപി എന്നിവരുടെ നേതൃത്വത്തിൽ  കരുവന്നൂർ സഹകരണ ബാങ്കിനു മുന്നിൽ ആരംഭിച്ച മാർച്ച്‌   കെപിസിസി വർക്കിങ് പ്രസിഡന്റ്‌ ടി  സിദ്ദിഖ്‌  ഉദ്‌ഘാടനംചെയ്‌തു. പദയാത്ര കലക്ടറേറ്റിനു മുന്നിൽ സമാപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top