17 December Wednesday

വാളയാറിൽ 36 പവൻ സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
വാളയാർ
രേഖകളില്ലാതെ കടത്തിയ 291.270 ഗ്രാം സ്വർണം വാളയാറിൽ എക്‌സൈസ് പിടികൂടി. എക്‌സൈസ് ചെക്പോസ്റ്റിൽ തമിഴ്നാട് ട്രാൻസ്‌പോർട്ട്‌ ബസിൽ നടത്തിയ പരിശോധനയിലാണ് ആലത്തൂർ പരുത്തിപ്പിള്ളി സ്വദേശി ശിവകുമാറിൽനിന്ന്‌ (33) സ്വർണം പിടിച്ചത്. ആഭരണമായും സ്വർണക്കട്ടിയുമായാണ്‌ ബാഗിൽ സ്വർണം സൂക്ഷിച്ചിരുന്നത്‌. 
സ്വർണം ജിഎസ്ടി വകുപ്പിന്‌ കൈമാറി. പിടികൂടിയ സ്വർണത്തിന്‌ 16 ലക്ഷം രൂപയോളം വിലമതിക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ വി എസ് പ്രദീപ്, പ്രിവന്റീവ് ഓഫീസർ സി പ്രസാദൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ നാസർ, കെ ശരവണൻ, പി വിവേക്, എസ് സുനിൽ എന്നിവരടങ്ങിയ സംഘമാണ്‌ പരിശോധന നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top