24 April Wednesday

ഗതാഗത മന്ത്രിയുടെ 
അദാലത്ത് 14ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കാസർകോട്‌
മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ, തീർപ്പാകാത്ത അപേക്ഷകൾ എന്നിവയിൽ വാഹനീയം പരാതി പരിഹാര അദാലത്ത് നടത്തും. ഒക്ടോബർ 14ന് കാസർകോട് നഗരസഭാ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു പൊതുജനങ്ങളിൽനിന്നും പരാതി സ്വീകരിച്ച് തീർപ്പാക്കും. പരാതികൾ ഏഴിന് വൈകിട്ട് അഞ്ചിനകം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് കാസർകോട്, സബ് ആർടി ഓഫീസ്, കാഞ്ഞങ്ങാട്, സബ്  ആർടി ഓഫീസ് വെള്ളരിക്കു ണ്ട് എന്നിവിടങ്ങളിൽ സ്വീകരിക്കും. 
വിവിധ സേവനങ്ങൾക്കായി അപേക്ഷ നൽകിയവരും ആർസി, ഡ്രൈവിങ്‌ ലൈസൻസ്, പെർമിറ്റ് രേഖകൾക്ക് അപേക്ഷിച്ച് നാളിതുവരെ ലഭിക്കാത്തവർ അതാത് ഓഫീസിലെ പബ്ലിക്ക് റിലേഷൻ ഓഫീസറുമായി ബന്ധപ്പെടണം. തപാലിൽ അയച്ച് ഉടമസ്ഥർ കൈപ്പറ്റാതെ മടങ്ങിയ രേഖകളും അദാലത്തിൽ വിതരണം ചെയ്യും. ഫോൺ:  ആർടിഒ കാസർകോട് 04994 255290, 9495831697, എസ്ആർടിഒ കാഞ്ഞങ്ങാട് - 04672 207766, 9400461291, എസ്ആർടിഒ വെള്ളരിക്കുണ്ട് - 04672 986042, 9847328257.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top