20 April Saturday

കർഷകസംഘം ജില്ലാ സമ്മേളനം 2ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

 കാസർകോട്‌

കർഷകസംഘം ജില്ലാസമ്മേളനം രണ്ടിനും മൂന്നിനും പാലക്കുന്ന്‌ പള്ളം മാഷ്‌ ഓഡിറ്റോറിയത്തിലെ സി ബാലകൃഷ്‌ണൻ നഗറിൽ നടക്കും. പ്രതിനിധി  സമ്മേളനം  ഞായർ രാവിലെ  പത്തിന്‌ സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും പൊതുസമ്മേളനം  തിങ്കൾ വൈകിട്ട്‌ പാലക്കുന്ന്‌ പി രാഘവൻ നഗറിൽ കെ കെ ശൈലജ എംഎൽഎയും ഉദ്‌ഘാടനം ചെയ്യുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രതിനിധി സമ്മേളന നഗരിയിൽ ഉയത്താനുള്ള പതാക ശനി രാവിലെ 10ന്‌ പൈവളികെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊണ്ടുവരും. സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കൊടിമരം ഉദുമ  മുല്ലച്ചേരി മൊട്ടമ്മൽ എം കുഞ്ഞമ്പു നായർ സ്‌മൃതി മണ്ഡപത്തിൽ ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ കൈമാറും.
പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക ശനി പകൽ 11ന്‌ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്‌ കൊണ്ടുവരും. എം വി കോമൻ നമ്പ്യാർ ഉദ്‌ഘാടനം ചെയ്യും. കൊടിമരം പള്ളിക്കര ചെറക്കപ്പാറയിൽ ജില്ലാസെക്രട്ടറി പി ജനാർദനൻ കൈമാറും.
എല്ലാ ജാഥകളും  ശനി വൈകിട്ട്‌ അഞ്ചരക്ക്‌ പാലക്കുന്നിലെത്തും.  പൊതുസമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ മധു മുതിയക്കാൽ പതാക ഉയർത്തും.
വാർത്താസമ്മേളനത്തിൽ ജില്ലാപ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ, സെക്രട്ടറി പി ജനാർദനൻ, സംഘാടക സമിതി ചെയർമാൻ മധു മുതിയക്കാൽ, കൺവീനർ കെ മണികണ്‌ഠൻ എന്നിവർ പങ്കെടുത്തു.
 
അംഗത്വത്തിൽ പതിനയ്യായിരത്തിന്റെ വർധന
കാസർകോട്‌
കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ പാലക്കുന്ന്‌ ഒരുങ്ങുമ്പോൾ വലിയ കുതിപ്പാണ്‌ സംഘടനക്ക്‌. കഴിഞ്ഞസമ്മേളന കാലത്തിന്‌ ശേഷം 14,676 മെമ്പർഷിപ്പ്‌ വർധിച്ചു. നിലവിൽ 2,27,166 പേരാണ്‌ കർഷകസംഘത്തിൽ അംഗങ്ങളായുള്ളത്‌.
യൂണിറ്റ്‌ കമ്മിറ്റികളുടെ എണ്ണവും 1434ൽ നിന്ന്‌ 1602 ആയി വർധിച്ചു. ജില്ലാസമ്മേളനത്തിൽ 250 പ്രതിനിധികൾ അടക്കം മുന്നൂറോളം പേർ പങ്കെടുക്കും. ഡൽഹി കർഷക പ്രക്ഷോഭത്തിലടക്കം ജില്ലയിൽ നിന്ന്‌ 30 കർഷകസംഘക്കാർ പങ്കെടുത്തു. വന്യമൃഗശല്യത്തിനെതിരായ പാർലമെന്റ്‌ മാർച്ചിൽ 10 പേരും പാലിന്‌ ചുമത്തിയ ജിഎസ്‌ടിക്കെതിരെ നടത്തിയ മാർച്ചിൽ അഞ്ചുപേരും ജില്ലയിൽ നിന്നും പങ്കെടുത്തതായി നേതാക്കൾ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top