25 April Thursday

കോൺക്രീറ്റ് സ്ലാബ്‌ വീണ്‌ 2 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കൽപ്പറ്റ 
ജില്ലാ ഗവ. ആയുർവേദ ആശുപത്രിയിൽ പ്രധാന കെട്ടിടത്തോട് ചേർന്ന കോൺക്രീറ്റ് സ്ലാബും കോണിയും പൊളിച്ചുനീക്കുന്നതിനിടെ തകർന്നുവീണ് രണ്ടുപേർക്ക് പരിക്ക്. കൽപ്പറ്റ എമിലി സ്വദേശി വർക്കി (50), താഴേമുട്ടിൽ സ്വദേശി ബിജു (41) എന്നിവർക്കാണ് കാലിന്‌ പരിക്കേറ്റത്. വ്യാഴം പകൽ 10ഓടെയാണ്‌ അപകടം. ശബ്ദംകേട്ട്‌ ഓടിയെത്തിയവരും. ആശുപത്രി അധികൃതരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൽപ്പറ്റ ഫയർഫോഴ്സ് സ്ഥലത്തെത്തി  ഇരുവരെയും കൽപ്പറ്റ ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top