20 April Saturday
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ

പ്രതിഷേധിച്ച് കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കഴക്കൂട്ടത്ത് കെഎസ്ടിഎ ധർണ സിപിഐ എം കഴക്കൂട്ടം ഏരിയ 
സെക്രട്ടറി ശ്രീകാര്യം അനിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കും സ്വകാര്യ വൽക്കരണത്തിനും എതിരെ കെഎസ്‌ടിഎ വിവിധ കേന്ദ്രങ്ങ ളിൽ ധർണ നടത്തി.
നേമം
കെഎസ്ടിഎ ബാലരാമപുരം സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 കേന്ദ്രത്തിൽ ധർണ നടത്തി. നേമം സ്കൂളിന് മുന്നിൽ  മുൻ ജില്ലാ വൈസ് പ്രസിഡന്റ് എസ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം സ്കൂളിന് മുന്നിൽ   പഞ്ചായത്ത് പ്രസിഡന്റ് വി മോഹനനും കോട്ടുകാൽകോണം സ്കൂളിന് മുന്നിൽ കോട്ടുകാൽകോണം പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസും അതിയന്നൂരിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത റാണിയും കട്ടച്ചൽകുഴിയിൽ ലോക്കൽ സെക്രട്ടറി മംഗലത്തുകോണം രാജുവും ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ ആർ തോമസ്, ബി വി സുമ, ജില്ലാ കമ്മിറ്റി അംഗം പ്രഭ, ബാലരാമപുരം സബ് ജില്ലാ സെക്രട്ടറി എസ് എൽ റെജി, പ്രസിഡന്റ്‌ എച്ച് ഡി ബൈജു, ട്രഷറർ പി ജി അനൂപ്, ജോയിന്റ് സെക്രട്ടറി ബി പി രതീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
നെയ്യാറ്റിൻകര
കെഎസ്ടിഎ നെയ്യാറ്റിൻകരയിൽ 25 കേന്ദ്രത്തിൽ ധർണ നടത്തി. ബസ് സ്റ്റാൻഡ്‌ ജങ്‌ഷനിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡ​ന്റ് എസ് സജീവ്  ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ  അധ്യക്ഷയായി. സിവിൽ സ്റ്റേഷനിൽ  കെ ആർ രാജൻ ഉദ്ഘാടനം ചെയ്തു. പഴയകട ജങ്‌ഷനിൽ സിപിഐ എം ലോക്കൽ സെക്രട്ടറി എച്ച് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ആർ വിദ്യാവിനോദ്, എ എസ് ബെൻ റെജി, എം അയ്യപ്പൻ, എം ജോൺ ബോയി, അജികുമാർ, എ എസ് മൻസൂർ, മായ, വിജയകുമാർ എന്നിവർ സംസാരിച്ചു.
വെള്ളറട
കുന്നത്തുകാലിൽ നടത്തിയ ധർണ സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി ഉദ്ഘാടനം ചെയ്തു.  മണവാരിയിൽ സിപിഐ എം ആനാവൂർ ലോക്കൽ സെക്രട്ടറി ആർ പരമേശ്വരൻ പിള്ള, കാരക്കോണത്ത് സിപിഐ എം കുന്നത്തുകാൽ ലോക്കൽ സെക്രട്ടറി കെ സോമശേഖരൻ നായർ, നിലമാമൂടിൽ കുന്നത്തുകാൽ പഞ്ചായത്ത്‌ പ്രസിഡ​ന്റ് ആർ അമ്പിളി, അമ്പൂരിയിൽ സിപിഐ എം അമ്പൂരി ലോക്കൽ സെക്രട്ടറി കുടപ്പനമൂട് ബാദുഷ എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളിൽ ശ്രീകുമാർ,  രതീഷ്‌കുമാർ, ആർ എസ് അനിൽകുമാർ, ഡി എസ് സനു, എസ്എസ് അഖിലേഷ്  എന്നിവർ അഭിവാ​ദ്യംചെയ്തു. 
മംഗലപുരം 
കെഎസ്ടിഎ ധർണ കഴക്കൂട്ടത്ത്  സിപിഐ എം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുമുക്കിൽ സിപിഐ എം കഠിനംകുളം ലോക്കൽ കമ്മിറ്റിയംഗം ടി കെ ശ്രീനിവാസനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം  എസ് പ്രശാന്തും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റിയംഗം  മനോജ് കുമാർ, സബ് ജില്ലാ കമ്മിറ്റിയംഗം മിനി, ഷീന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top