16 April Tuesday

മെഡിക്കൽ കോളേജിലെ പഴയ കെട്ടിടങ്ങളിലും സൗകര്യമൊരുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
പരിയാരം 
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പഴയ കെട്ടിടങ്ങൾ കോവിഡ് പ്രതിരോധത്തിനായി സജ്ജമാക്കാൻ ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തു. ജീവനക്കാർക്കും മറ്റുള്ളവർക്കുമുള്ള ക്വാറന്റൈൻ സൗകര്യമാണ്‌ ഇവിടെയൊരുക്കുക.  ടി വി രാജേഷ് എംഎൽഎയുടെ അഭ്യർഥന പ്രകാരമാണിത്‌.   ഇരുന്നൂറോളം ബെഡ്ഡുകൾ ഒരുക്കും. 
മെഡിക്കൽ കോളേജിനടുത്ത് ശ്രീസ്ഥയിലെ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ക്വാറന്റൈൻ  കേന്ദ്രത്തിനായി ഏറ്റെടുത്തു. അമ്പതോളം ബെഡ്ഡുകൾ ഒരുക്കാൻ കഴിയുന്ന ഇവിടെ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്.  
മെഡിക്കൽ കോജേളിലെ ഐസിയു സൗകര്യം വർധിപ്പിക്കുന്നതിനും നടപടിയാരംഭിച്ചു. ഐസിയുവിലെ 25 കോവിഡ് ബെഡുകൾ 38 ആയി വർധിപ്പിച്ചു. കോവിഡ് വാർഡിലെ ബെഡ്ഡുകൾ 109ൽനിന്ന് 205 ആയും വർധിപ്പിച്ചു. 
രോഗം സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം അറുപതായി. മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിലെ കടകളും ഹോട്ടലുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചത് മുൻകരുതലിന്റെ ഭാഗമായാണെന്ന് പരിയാരം സിഐ കെ വി ബാബു പറഞ്ഞു. അവലോകനയോഗത്തിൽ പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top