26 April Friday
ജീവിതശൈലീ രോഗം

ആദ്യഘട്ട വിവരശേഖരണം 
9 പഞ്ചായത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
ആലപ്പുഴ
ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകാൻ വാർഷിക ആരോഗ്യ പരിശോധനാ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ ആദ്യഘട്ടത്തിൽ ഒമ്പത്‌ പഞ്ചായത്തുകളിലാണ്‌ വിവരശേഖരണം. തുറവൂർ, കലവൂർ, കഞ്ഞിക്കുഴി, പുറക്കാട്, ചിങ്ങോലി, ഭരണിക്കാവ്, നൂറനാട്, എടത്വ, എരമല്ലൂർ പഞ്ചായത്തുകളിലാണ്‌ വിവരശേഖരണം.
30 വയസിന്‌ മുകളിലുള്ളവരുടെ ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചും വിവരശേഖരണം നടത്താൻ ആശാ പ്രവർത്തകരെ ചുമതലപ്പെടുത്തി. 
ഇ -ഹെൽത്ത് മുഖേന ശൈലി എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കി. ആശാ പ്രവർത്തകർ വീട്‌ സന്ദർശിച്ചാണ് വിവരശേഖരണം നടത്തുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ജീവിതശൈലി രോഗ വിവരങ്ങൾ ആശാപ്രവർത്തകരെ അറിയിക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top