28 March Thursday
ബഫർ സോൺ

എൽഡിഎഫ്‌ മലയോര 
ഹർത്താൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
തൃശൂർ
എൽഡിഎഫ്‌ നേതൃത്വത്തിൽ  വ്യാഴം  മലയോര മേഖലാ ഹർത്താൽ നടത്തും. സംരക്ഷിത വനമേഖലയ്‌ക്ക്‌ ചുറ്റും കുറഞ്ഞത്‌ ഒരു കിലോമീറ്ററെങ്കിലും പരിസ്ഥിതിലോല പ്രദേശമായി (ഇഎസ്‌ഇസഡ്‌) നിലനിർത്തണമെന്ന  സുപ്രീംകോടതി ഉത്തരവിൽനിന്ന്‌ ജനവാസ മേഖലകളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ്‌ ഹർത്താൽ. പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ  വില്ലേജ്‌ പ്രദേശങ്ങളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ്‌ ഹർത്താൽ.   പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങിയ വന്യജീവി സങ്കേതങ്ങളാണ് ജില്ലയിൽ  പ്രശ്നബാധിത മേഖല.  ഇതിനോട്‌ ചേർന്ന 11 വില്ലേജ് പ്രദേശങ്ങളിലെ ജനജീവിതത്തെ സുപ്രീം കോടതി ഉത്തരവ്‌  പ്രതികൂലമായി ബാധിക്കും. സംരക്ഷിത വനമേഖലയ്ക്ക് സമീപത്തെ താമസക്കാരേയും  കർഷകരേയും കച്ചവടക്കാരേയും വ്യവസായികളേയും ഈ വിധി ഗുരുതരമായി ബാധിക്കും. മലയോര ഹർത്താലിന്റെ ഭാഗമായി  വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും.  പട്ടിക്കാട് സെന്ററിൽ ചേരുന്ന  പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top