17 April Wednesday
സ്‌കോളർഷിപ്‌ ലഭിക്കും

വ്യാജ സന്ദേശത്താൽ വലഞ്ഞ്‌ നഗരസഭകൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
പത്തനംതിട്ട
നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്താൽ വലഞ്ഞ്‌ നഗരസഭകൾ. എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷ ഫലങ്ങൾക്ക്‌ പിന്നാലെ വിദ്യാർഥികൾക്ക്‌ സ്‌കോളർഷിപ്‌ പ്രഖ്യാപിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശമാണ്‌ നഗരസഭകളെ കഷ്‌ടത്തിലാക്കുന്നത്‌. 75 ശതമാനം മാർക്കോടെ പത്താം ക്ലാസ്‌ പാസാകുന്നവർക്ക്‌ 7500 രൂപയും 85 ശതമാനം മാർക്കോടെ പ്ലസ്‌ ടു പാസാകുന്നവർക്ക്‌ 10,000 രൂപയും പ്രധാനമന്ത്രി സ്‌കോളർഷിപ്‌ പ്രഖ്യാപിച്ചു എന്ന  സന്ദേശമാണ്  പ്രചരിക്കുന്നത്‌. 
ഇത്തരത്തിൽ ഒരു സ്‌കോളർഷിപ് നിലവിലില്ല. സ്‌കോളർഷിപിന്  അപേക്ഷ ഫോം നഗരസഭയിൽ ലഭിക്കുമെന്നാണ്‌ വ്യാജ സന്ദേശത്തിലൂടെ പ്രചരിക്കുന്നത്. സന്ദേശത്താൽ തെറ്റിദ്ധരിക്കപ്പെട്ട്‌ നിരവധിയാളുകളാണ്‌ ദിവസവും നഗരസഭകളിൽ എത്തുന്നത്‌. 
ഇത്തരത്തിൽ എത്തുന്നവരോട്‌ മറുപടി പറഞ്ഞ്‌ നട്ടംതിരിയുകയാണ്‌ ഉദ്യോഗസ്ഥർ. ചിലരാകട്ടെ വസ്‌തുത മനസ്സിലാക്കാതെ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചാണ്‌ മടങ്ങുന്നത്‌. അപേക്ഷ നൽകാൻ ഇന്റർനെറ്റ്‌ സേവന കേന്ദ്രങ്ങളം. കഴിഞ്ഞ വർഷങ്ങളിലും പരീക്ഷ ഫലം പുറത്ത്‌ വന്ന ദിവസങ്ങളിൽ സമാന വ്യാജ സന്ദേശങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top