03 July Thursday

കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ച് ഇ രമേശ്ബാബു ഉദ്ഘാടനംചെയ്യുന്നു

മുക്കം
വികസന പ്രവർത്തനങ്ങളോട് മുഖം തിരിച്ചുനിൽക്കുകയും തമ്മിലടിച്ച് ജനങ്ങൾക്കിടയിൽ അപമാനിതരാവുകയും ചെയ്ത കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ്–-ജമാഅത്തെ ഇസ്ലാമി ഭരണസമിതിക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. കുടിവെള്ള പ്രശ്നം പരിഹരിക്കുക, എംസിഎഫ്, ടേക്ക്‌ എ ബ്രേക്ക്‌ കെട്ടിടങ്ങൾ നിർമിക്കുക, കാർഷികരംഗം സജീവമാക്കുക, പ്രസിഡന്റിന്റെ കള്ളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവ ശ്യങ്ങളുയർത്തിയായിരുന്നു മാർച്ച്‌.  "ഈ ഭരണസമിതി നാടിനപമാനം’ എന്ന മുദ്രാവാക്യമുയർത്തി കോട്ടമ്മലിൽ നിന്നാരംഭിച്ച മാർച്ച്‌ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ  പൊലീസ് തടഞ്ഞു. ധർണ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ഇ രമേശ്ബാബു ഉദ്ഘാടനംചെയ്തു. 
സിപിഐ ലോക്കൽ സെക്രട്ടറി വി കെ അബൂബക്കർ അധ്യക്ഷനായി. ജോണി ഇടശ്ശേരി, ഗുലാം ഹുസ്സയിൻ കൊളക്കാടൻ, അസീസ്‌ കുന്നത്ത്, സി ടി സി അബ്ദുള്ള, കരീം കൊടിയത്തൂർ, എൻ രവീന്ദ്രകുമാർ, ബിനോയ് ടി ലൂക്കോസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top