ബാലുശേരി
ബാലുശേരി ടൗണിലും പഞ്ചായത്തിലും നടപ്പാക്കിയ എണ്ണമറ്റ വികസനങ്ങൾ മറച്ചുവയ്‌ക്കാനുളള അനാവശ്യസമരം തുറന്നുകാട്ടി എൽഡിഎഫ് പൊതുയോഗം.
ബാലുശേരി ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ പ്രവർത്തനത്തിലുണ്ടായ തടസ്സം പരിഹരിക്കാൻ നടപടി ആരംഭിച്ചിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവച്ച് ചിലർ അനാവശ്യസമരം സംഘടിപ്പിക്കുകയായിരുന്നു. പദ്ധതി നിർവഹണത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ പഞ്ചായത്താണിത്. അതിൽ അസഹിഷ്‌ണുത പൂണ്ടവരുടെ നീക്കങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
സിപിഐ എം ഏരിയാ കമ്മിറ്റിയംഗം പി പി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിജേഷ് ഇല്ലത്ത് അധ്യക്ഷനായി. പി സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം പി പി പ്രേമ, പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, കെ ഷാജി, എം കെ അസൈനാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..