29 March Friday

ആനാകോട് മഠം- അരങ്ങനാശേരി പാലം യാഥാർഥ്യമാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് മഠം- അരങ്ങനാശേരി കനാൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 
ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആര്യനാട്
പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് മഠം- അരങ്ങനാശേരി കനാൽ പാലം നിർമാണത്തിന് തുടക്കമായി. ജി സ്റ്റീഫൻ എംഎൽഎ നിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു. പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ   അധ്യക്ഷനായി.
നെയ്യാർ വലതുകര കനാലിന് കുറുകെയാണ്  പാലം നിർമിക്കുന്നത്. അരുവിക്കര എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്നും 70 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 
പാലം പണി പൂർത്തിയാകുന്നതോടെ ആനാകോട്, അരങ്ങനാശേരി, പട്ടകുളം, കോവിൽവിള, കുഴക്കാട്, കാക്കമുകൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും  മൈലോട്ടുമൂഴി പ്രധാന പാതയിലേക്ക് അതിവേഗം എത്തിച്ചേരാനാകും.
ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്തംഗം സി വിജയൻ , ജനപ്രതിനിധികളായ അനൂപ്‌ കുമാർ, ജിജിത്‌ ആർ നായർ, രശ്മി, ബിന്ദു, അജിത, വിവിധ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. 
എക്സിക്യുട്ടീവ്‌ എൻജിനിയർ ദീപ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top