19 April Friday
റെയിൽവേ ടിക്കറ്റ്‌ ആപ്പിലൂടെ

പ്രചാരണവുമായി എൻജിനീയറിങ്‌ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

തൃശൂർ റെയിൽവേ സ്റ്റേഷനിൽ യുടിഎസ് ആപ്പിന്റെ പ്രചാരണം നടത്തുന്ന എൻജിനിയറിങ്‌ കോളേജ് എൻഎസ്‌എസ് വിദ്യാർഥികൾ

തൃശൂർ
റെയിൽവേ സ്‌റ്റേഷനിൽ ക്യൂ നിൽക്കാതെ ട്രെയിൻ ടിക്കറ്റ്‌ എടുക്കാനുള്ള ആപ്പിന്റെ പ്രചാരണവുമായി എൻജിനിയറിങ്‌ വിദ്യാർഥികൾ.  തലക്കോട്ടുകര വിദ്യ എൻജിനിയറിങ്‌ കോളേജിലെ എൻഎസ്‌എസ് വളണ്ടിയർമാരാണ്‌ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ അൺറിസർവ്‌ഡ്‌ ടിക്കറ്റിങ്‌ സിസ്റ്റം ആപ്പിന്റെ പ്രചാരണം  നടത്തിയത്‌. ദക്ഷിണ റെയിൽവേ തിരുവനന്തപുരം കോമേഴ്സ്യൽ വിഭാഗത്തിന്റെ  നേതൃത്വത്തിലാണ് വിദ്യാർഥികൾ ആപ്പിനെകുറിച്ച് യാത്രക്കാർക്ക്‌ അവബോധം നൽകിയത്. 20 കിലോമീറ്റർ ചുറ്റളവിൽ എവിടെയും അൺ റിസർവ്‌ഡ്‌  ടിക്കറ്റെടുക്കാൻ      യുടിഎസ് ആപ്പിൽ സൗകര്യം ലഭ്യമാണ്. ട്രെയിനിന്റെ അകത്ത്‌ നിന്നും ഈ സംവിധാനം ഉപയോഗിച്ച്‌ ടിക്കറ്റ്‌ എടുക്കാൻ കഴിയില്ല.  തൃശൂർ ചീഫ് കോമേഴ്സ്യൽ ഇൻസ്പെക്ടർ  പ്രസൂൺ എസ് കുമാർ ആപ്പിനെക്കുറിച്ച് പരിശീലനം നൽകിയശേഷമാണ്‌ വിദ്യാർഥികൾ യാത്രക്കാരിലേക്ക്‌ ഇറങ്ങിയത്‌.   
സ്റ്റേഷനിലെത്തിയാൽ ക്യു ആർ കോഡ് ഉപയോഗിച്ച് ആപ്പിലൂടെ  ടിക്കറ്റെടുക്കാം. സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിൽ ക്യൂ ഒഴിവാക്കാനാണ് റെയിൽവേ യുടിഎസ് ആപ്പ് പുറത്തിറക്കിയത്. അടുത്ത ഘട്ടത്തിൽ ഗ്രാമീണ മേഖലയിൽ യുടിഎസ് ആപ്പിന്റെ  പ്രചാരണം നടത്താനാണ് കോളേജിലെ എൻഎസ്‌എസ് വളണ്ടിയർമാരുടെ തീരുമാനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top