28 March Thursday

എസ്എഫ്ഐ ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി താനൂരിൽ നടന്ന വിദ്യാർഥി റാലിയുടെ മുൻനിര

താനൂർ
എസ്എഫ്ഐ 47–-ാം ജില്ലാ സമ്മേളനത്തിന് താനൂരിൽ തുടക്കമായി. അയ്യായ റോഡിൽനിന്ന്‌ ആരംഭിച്ച വിദ്യാർഥി റാലിയോടെയാണ് സമ്മേളനം തുടങ്ങിയത്. വളാഞ്ചേരി, എടപ്പാൾ, പൊന്നാനി, തിരൂർ, താനൂർ, തിരൂരങ്ങാടി, കോട്ടക്കൽ ഏരിയകളിൽനിന്നായി മൂവായിരത്തിലേറെ വിദ്യാർഥികൾ പങ്കാളികളായി. വിവിധ വർഗ ബഹുജന സംഘടനകൾ റാലിക്ക് അഭിവാദ്യമർപ്പിച്ചു. വൈലത്തൂരിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. എൻ വി വൈശാഖൻ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എൻ ആദിൽ അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ജോ. സെക്രട്ടറി ഇ അഫ്സൽ, സംസ്ഥാന കമ്മിറ്റിയംഗം ഗസൽ റിയാസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി പി ആയിഷ ഷഹ്‌മ, ശ്യാംജിത്തു, എം സുജിൻ, ഹസ്ന ഹാറൂൺ, മുഹമ്മദലി ശിഹാബ്, കെ പി ശരത്, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ, സമദ് താനാളൂർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സജാദ് സ്വാഗതവും വി പി അഭിജിത്ത് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ചൊവ്വയും ബുധനും മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയത്തിലെ മുഹമ്മദ് മുസ്തഫ, സൈതാലി നഗറിൽ. എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്യും. 16 ഏരിയകളിൽനിന്നായി ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 404 പ്രതിനിധികൾ  പങ്കെടുക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top