18 December Thursday

വയോധികയെ അടിച്ചുവീഴ്‌ത്തി 
ഫോൺ കവർച്ച: പതിനാറുകാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

പരിക്കേറ്റ മീറ ആശുപത്രിയിൽ

മയ്യഴി
വയോധികയായ മുൻ അധ്യാപികയെ ആയുധം ഉപയോഗിച്ച്‌ അടിച്ചുവീഴ്‌ത്തി ഫോൺ കവർന്ന സേലം കള്ളക്കുറിച്ചി സ്വദേശിയായ പതിനാറുകാരൻ മാഹി പൊലീസ്‌ പിടിയിൽ. മാഹി മുണ്ടോക്കിൽ  താമസിക്കുന്ന റിട്ട. അധ്യാപിക മീറയുടെ (75) വീട്ടിലാണ്‌  ഞായറാഴ്‌ച അതിക്രമിച്ചുകടന്ന കുട്ടി വിലപിടിപ്പുള്ള ഐ ഫോൺ കവർന്നത്‌. കിടപ്പ് മുറിയിലെ അലമാര വലിച്ചിട്ട നിലയിലായിരുന്നു. പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. 
കള്ളക്കുറിച്ചിയിൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയാണ് കവർച്ചയ്‌ക്ക്‌ പിന്നിലെന്ന്‌  പൊലീസ് പറഞ്ഞു.  കുട്ടിയുടെ വീടിനുസമീപത്തുള്ള വീട്ടിലാണ്‌ കവർച്ച നടത്തിയത്‌. സിസിടിവി ദൃശ്യത്തിൽനിന്നാണ്‌  തിരിച്ചറിഞ്ഞത്‌. മാഹി സിഐ എം ഡി മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അധ്യാപികയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ വീട്ടിൽ തെളിവെടുപ്പ്‌ നടത്തി. തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അധ്യാപിക സുഖംപ്രാപിക്കുന്നു. കുട്ടിയെ ചൊവ്വാഴ്ച പുതുച്ചേരി ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top