25 April Thursday

ട്രാൻസ്‌പോർട്ട് കമീഷണർ ഓഫീസിലേക്ക് മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

ജില്ലാ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ സെക്ടർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ട്രാൻസ്‌പോർട് കമീഷണർ ഓഫീസ് മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ സെക്ടർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് കമീഷണർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കേന്ദ്രസർക്കാരിന്റെ വാഹനങ്ങൾ പൊളിക്കൽ നയം പിൻവലിക്കുക, കള്ള ടാക്സികളെ തടയാൻ കർശന നടപടി സ്വീകരിക്കുക, റോഡ് വികസനത്തിന്റെ പേരിൽ മാറ്റപ്പെടുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിങ്‌ കേന്ദ്രങ്ങൾ പുനസ്ഥാപിക്കുക, ഇതര സംസ്ഥാനത്തിലേക്കുള്ള പെർമിറ്റ് ആർടിഒ ചെക്ക് പോസ്റ്റുകളിലൂടെ ലഭ്യമാക്കുക, ജിപിഎസ് പുതുക്കൽ ചാർജ് ഒഴിവാക്കുക, ഇൻഷുറൻസ് പ്രീമിയം നിരക്ക് വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി രാജേന്ദ്രകുമാർ അധ്യക്ഷനായി. കെ ജയമോഹനൻ, നാലാഞ്ചിറ ഹരി, ആറ്റുപുറം വിജയൻ, എ സൂസി, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top