25 April Thursday

മോദി ഇന്ത്യയെ പ്രാകൃതമാക്കി: വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
തൃശൂർ
പാർലമെന്റ്‌ മന്ദിരോദ്‌ഘാടന ചടങ്ങ്‌   മോദി  പ്രാകൃതമാക്കിയെന്ന്‌  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.   ഉദ്‌ഘാടന ചടങ്ങ്‌ ഒരു  മതത്തിന്റെ മാത്രം അടയാളമാക്കി.  ഇത്‌ ഇന്ത്യൻ ജനത ആഗ്രഹിക്കുന്നില്ല.  ഫ്യൂഡലിസം തിരിച്ചുകൊണ്ടുവരാനും  രാജ്യത്തെ പിറകോട്ട്‌ നയിക്കാനും   ശ്രമിക്കുന്ന  ബിജെപി നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഉയർന്നു വരണമെന്ന്‌ അദ്ദേഹം പറഞ്ഞു. എൽഡിഎഫ്‌  സർക്കാരിന്റെ രണ്ടാംവാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ തൃശൂർ മണ്ഡലം റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി  ഇതര  സർക്കാർ ഭരിക്കുന്ന  സംസ്ഥാനങ്ങളെ   മോദി   സാമ്പത്തികമായി  ഞെരുക്കുകയാണ്‌. ഗവർണർമാരെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച്‌ വേട്ടയാടുന്നു. കേരള സർക്കാരിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ചു.  കേന്ദ്രഫണ്ടുകളും വെട്ടിക്കുറയ്‌ക്കുന്നു. ദേശീയ പാത വികസനത്തിന്‌ കേരളത്തോടു മാത്രം 5000 കോടി ആവശ്യപ്പെട്ടു.  കേരളത്തെ തകർക്കാനാണ്‌ ലക്ഷ്യം. എന്നാൽ കേരളത്തിലെ പ്രതിപക്ഷ പാർടിയായ കോൺഗ്രസിന്‌  ബിജെപിക്കെതിരെ  പ്രതിഷേധമില്ല. പകരം സംസ്ഥാന സർക്കാരിനെതിരെ അനാവശ്യ സമരങ്ങളുമായി രംഗത്ത്‌ വരികയാണ്‌.
ഒന്നാം എൽഡിഎഫ്‌ സർക്കാരും തുടർസർക്കാരും ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്‌. ഏഴു വർഷത്തിനകം നാലു ലക്ഷത്തിൽപ്പരം കുടുംബങ്ങൾക്ക്‌ വീട്‌ നൽകി. ഇപ്പോൾ അതിദരിദ്രരില്ലാത്ത കേരളമായി മാറുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്‌. ദേശീയ പാത വികസനത്തിന്‌ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ഒരു സെന്റ്‌ ഭൂമിപോലും ഏറ്റെടുത്തില്ല. എന്നാൽ എൽഡിഎഫ്‌  സർക്കാർ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചു. റോഡ്‌ നിർമാണം അതിവേഗത്തിൽ മുന്നോട്ടുപോവുകയാണ്‌.  കിഫ്‌ബി വഴി 70,000 കോടിയുടെ വികസനപദ്ധതികൾ നടപ്പാക്കി. 
എന്നാൽ കേരളത്തിലെ  കുത്തകമാധ്യമങ്ങൾ ഇതെല്ലാം മറച്ചുവയ്‌ക്കുകയാണ്‌. ഇടതുപക്ഷ വിരുദ്ധ നുണ വാർത്തകൾ പ്രചരിപ്പിക്കുകയാണ്‌.  ഇതെല്ലാം അതിജീവിച്ച്‌ ഇടതുപക്ഷം കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുമെന്നും  എ വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top