29 March Friday

മാസ്‌റ്റർപ്ലാൻ: അഭിപ്രായങ്ങൾ ജൂണ്‍ 16 വരെ അറിയിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023
തൃശൂർ
  കോർപറേഷന്റെ  സമഗ്ര വികസനത്തിനായുള്ള ജിഐഎസ് അധിഷ്ഠിത കരട് മാസ്റ്റർപ്ലാനിൽ അഭിപ്രായങ്ങളും ആക്ഷേപങ്ങളും  അറിയിക്കാൻ അവസരം.  ഏപ്രിൽ 17ന്‌ മാസ്‌റ്റർ പ്ലാൻ  കേരള ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്‌.  കരട് മാസ്റ്റർപ്ലാൻ  കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് 55 ഡിവിഷനുകളിലും ഡിവിഷൻ സഭകൾ ചേർന്ന് അതാത് പ്രദേശങ്ങളിൽ വരുന്ന മാറ്റങ്ങളെ സംബന്ധിച്ച ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കയാണ്‌. കരട് മാസ്റ്റർപ്ലാനിന്റെ പകർപ്പ്   പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി തൃശൂർ കോർപറേഷൻ ഓഫീസിലും  പ്രവൃത്തി സമയങ്ങളിൽ ലഭ്യമാണ്. ഇതു സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂൺ 16 വരെ കോർപറേഷൻ സെക്രട്ടറിക്ക് രേഖാമൂലം എഴുതി നൽകാമെന്ന് മേയർ എം കെ വർഗീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top