26 April Friday

പ്രജിതക്ക്‌ മിൽമാ ബൂത്ത്‌ വേണം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

ഇരിയ സ്വദേശി പ്രജിതമോൾ അദാലത്തിൽ മന്ത്രി മുഹമ്മദ് റിയാസിന് അപേക്ഷ നൽകുന്നു

ഇരിയ

ബിരുദാനന്തര ബിരുദധാരിയായ ഇരിയ സ്വദേശി പ്രജിത മോൾ അദാലത്തിനെത്തിയത് സ്വയം തൊഴിലിനുള്ള അപേക്ഷയുമായാണ്.  മറ്റു തൊഴിലെടുക്കുന്നതിന് അംഗവൈകല്യവും ആരോഗ്യപ്രശ്‌നങ്ങളും വെല്ലുവിളിയാണ്.  

ഇരിയയിൽ മിൽമ ബൂത്ത് അനുവദിച്ചു തരണമെന്ന് കാണിച്ച് നേരത്ത നൽകിയ അപേക്ഷയിൽ നടപടി സ്വീകരിക്കണമെന്ന് അവർ മന്ത്രി  മുഹമ്മദ് റിയാസിനോട്‌ ആവശ്യപ്പെട്ടു.  
വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ  പൊതുമരാമത്ത്  എക്‌സിക്യൂട്ടീവ് എൻജിനീയർക്കും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്കും മന്ത്രി നിർദേശം നൽകി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top