18 April Thursday

ലെപ്രസി സാനിട്ടോറിയം ക്വാർട്ടേഴ്സ്‌ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
ചാരുംമൂട്‌
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്ഐ ചാരുംമൂട് മേഖലാ കമ്മിറ്റി നൂറനാട്  ലെപ്രസി സാനിട്ടോറിയം ക്വാർട്ടേഴ്സുകൾ ശുചീകരിച്ചു. ആരോഗ്യപ്രവർത്തകർക്ക് താമസിക്കുന്നതിനാണ് ക്വാർട്ടേഴ്സ് സൗകര്യപ്പെടുത്തിയത്.
 വർഷങ്ങളായി പുല്ലുകയറിക്കിടക്കുകയാണ്‌ ക്വാർട്ടേഴ്സ്‌. മുറികളെല്ലാം കഴുകി വൃത്തിയാക്കി.നൂറനാട് സാനിട്ടോറിയത്തിൽ അന്തേവാസികളുടെ എണ്ണം കുറഞ്ഞതോടെ ജീവനക്കാരും കുറഞ്ഞു. ഇതോടെ ക്വാർട്ടേഴ്സുകളിൽ പലതും ഒഴിഞ്ഞുകിടക്കുകയായിരുന്നു. 
മേഖലാ സെക്രട്ടറി അഖിൽ മനോഹരൻ, പ്രസിഡന്റ് എ അനൂപ്, അബുൾഫാസിൽ, അപ്പുരാജ്, സജീവ്, നിഖിൽ എന്നിവരുടെ നേത‌ൃത്വത്തിലായിരുന്നു സന്നദ്ധപ്രവർത്തനം.
മാന്നാർ
അഗ്‌നിരക്ഷാസേന ചെങ്ങന്നൂർ യൂണിറ്റും  മാന്നാർ എമർജെൻസി റെസ്‌ക്യൂ ടീമും ചേർന്ന്‌ പൊതുഇടങ്ങൾ അണുവിമുക്‌തമാക്കി. മാന്നാർ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സ്‌റ്റോർ ജങ്ഷൻ, നീതി മെഡിക്കൽ സ്‌റ്റോർ, പൊലീസ് സ്‌റ്റേഷൻ, വൈദ്യുതി ഓഫീസ്, പരുമല ജങ്ഷൻ, എടിഎം, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലാണ് ക്ലോറിനേഷൻ നടത്തിയത്. ചെങ്ങന്നൂർ അഗ്‌നിരക്ഷാസേന യൂണിറ്റ് ഓഫീസർ ശംഭൂ നമ്പൂതിരി, മാന്നാർ എമർജെൻസി റെസ്‌ക്യൂ ടീം സെക്രട്ടറി അൻഷാദ്, രക്ഷാധികാരി രാജീവ്, സിവിൽ ഡിഫൻസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
മങ്കൊമ്പ്
കാവാലത്ത് 13 വാർഡുകളിലും ആരോഗ്യകേന്ദ്രത്തിന്റെ സഹായത്തോടെ മഹാശുചീകരണം നടത്തി. ബസ്‌ സ്‌റ്റാൻഡ് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ, റോഡ്‌ അരികുകൾ, കടകളുടെ പരിസരം, പൊതുകടവ് ജെട്ടികൾ എന്നിവിടങ്ങളിൽ അണുനശീകരണ ലായനി സ്‌പ്രേചെയ്‌തു.
കുട്ടനാട് താലൂക്ക് ആശുപത്രിയിലും പുളിങ്കുന്ന്, ജങ്കാർ കടവ് എന്നിവിടങ്ങളിൽ  ആലപ്പുഴ ഫയർ ആൻഡ്‌ റെസ്‌ക്യൂ സ്‌റ്റേഷൻ നേത‌ൃത്വത്തിൽ അണുനശീകരണം നടത്തി. സീനിയർ ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓഫീസർ  വി എം ബദറുദീൻ, ഓഫീസർമാരായ കെ സതീഷ്‌കുമാർ, വി ആർ ബിജു,  ബി അൻസർ, ഷൈൻകുമാർ എന്നിവർ നേത‌ൃത്വം നൽകി.
തകഴി അഗ്‌നിശമന സേനയും എടത്വ പഞ്ചായത്തും സിവില്‍ ഡിഫൈന്‍സ് വളണ്ടിയര്‍മാരും ചേര്‍ന്ന് എടത്വ ടൗണ്‍, മാര്‍ക്കറ്റ് എന്നിവിടങ്ങള്‍ അണുവിമുക്തമാക്കി. ബ്ലീച്ചിങ് പൗഡറും സോഡിയം ഹൈപ്പോക്ലോറൈഡും ഉപയോഗിച്ചാണ് ശുചീകരണം. പഞ്ചായത്ത് പ്രസിഡന്റ് ആനി ഈപ്പന്‍, പഞ്ചായത്ത് അംഗങ്ങൾ, അ​ഗ്നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ ജയകുമാര്‍, സി എന്‍ കുഞ്ഞുമോന്‍, നിതീഷ്‌കുമാര്‍, ശ്യാംകുമാര്‍, അനുരൂപ്, ഉണ്ണികൃഷ്ണന്‍, അഭിലാഷ്, ജസ്റ്റിന്‍, ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top