കോട്ടയം
കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ തങ്ങളുടെ മികവുകളുമായി കോട്ടയം മൗണ്ട് കാർമൽ സ്കൂൾ 31ന് എത്തുന്നു. മറ്റ് സ്കൂളുകൾക്ക് മാതൃകയാകുന്ന പുത്തൻ ആശയങ്ങളുമായി റിയാലിറ്റി ഷോയിൽ എത്തുന്ന സ്കൂൾ അംഗങ്ങൾ കോവിഡ്കാല പ്രവർത്തനങ്ങളും കോവിഡാനന്തര പ്രവർത്തനങ്ങളും പങ്കുവയ്‌ക്കും. അതോടൊപ്പം അക്കാദമിക –- കലാകായികരംഗത്തെ മികവുകളും എസ്‌പിസി, എൻസിസി, റെഡ്ക്രോസ്, ഗൈഡ്സ്, സീഡ്, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ക്ലബ്ബുകൾ വിദ്യാലയത്തിലും സമൂഹത്തിലും നടപ്പിലാക്കിയ പ്രകൃതിസംരക്ഷണ സാമൂഹ്യസേവന പ്രവർത്തനങ്ങളും ചർച്ചചെയ്യും. ഓൺലൈനിൽ അപേക്ഷിച്ച 753 സ്കൂളുകളിൽനിന്ന് പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്ത 110 സ്കൂളുകളിൽ ഒന്നായിരുന്നു കോട്ടയം മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ സിഎസ്എസ്ടി, പിടിഎ പ്രസിഡന്റ് ജിജോ ചാക്കോ അധ്യാപകരായ സുമിനാമോൾ എൽസമ്മ വിദ്യാർഥിനികളായ അപർണ, ശിവഗംഗ, ആതിര, സാനിയ, ഫാത്തിമ, ഏയ്ഞ്ചൽ, നീരജ, ദിയ എന്നിവർ റിയാലിറ്റി ഷോയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..