20 April Saturday

ആദ്യമെത്തുന്നവരറിഞ്ഞു, ആദ്യം ചെയ്യേണ്ട കാര്യം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

ഡിവെഎഫ്‌ഐ ചീമേനി കുണ്ട്യത്ത്‌ സംഘടിപ്പിച്ച പ്രഥമശുശ്രൂക്ഷാ പരിശീലനത്തിന്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ 
കെ രാജീവൻ കരിവെള്ളൂർ നേതൃത്വം നൽകുന്നു.

ചീമേനി
വാഹനാപകടമാകട്ടെ, പ്രകൃതി ദുരന്തമാകട്ടെ , നാട്ടിൽ എവിടെയും അത്യാഹിതമുണ്ടായാൽ  ആദ്യം രക്ഷാപ്രവർത്തനത്തിന്‌ എത്തുന്നവരാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ. അവർക്ക്‌ പ്രഥമശുശ്രൂക്ഷയടക്കമുള്ള കാര്യത്തെക്കുറിച്ചും അറിവുണ്ടെങ്കിലോ. വളരെ ഉപകാരമാകും. ഇതുതിരിച്ചറിഞ്ഞാണ്‌ കുണ്ട്യത്ത്‌ ഡിവൈഎഫ്‌എൈ ചീമേനി ഈസ്‌റ്റ്‌ മേഖലയിലെ പ്രവർത്തകർക്ക്‌ പ്രഥമ ശുശ്രൂഷയിൽ പ്രത്യേക പരിശീലനം നൽകിയത്‌. ‘യുവാരവം’ സഹവാസ ക്യാമ്പിന്റെ  ഭാഗമായിരുന്നു പരിശീലനം.  അപകടം നടന്നയിടത്ത്‌ ആദ്യമെത്തുന്നവർക്ക്‌   രോഗിയുടെതുടർന്നുള്ള ആരോഗ്യത്തിലും ആയുസിലും ചെറുതല്ലാത്ത പങ്കുണ്ടെന്ന്‌ പ്രവർത്തകർ മനസിലാക്കി.  അത്യാഹിതം സംഭവിച്ച ആദ്യ മണിക്കൂർ ഗോൾഡൻ അവറാണ്‌. ആ സമയം കൃത്യമായി ഉപയോഗിക്കാനായാൽ ഒരുപക്ഷേ, രോഗി പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവന്നേക്കാമെന്ന്‌  യുവതീയുവാക്കൾ തിരിച്ചറിഞ്ഞു.  റോഡപകടം, പാമ്പുകടി, കുഴഞ്ഞുവീഴൽ,  പൊള്ളൽ തുടങ്ങി എന്തപകടമുണ്ടായാലും നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച്‌ പരിശീലനമുണ്ടായി. 
കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ രാജീവനാണ്‌ പരിശീലനം നൽകിയത്‌.  ഹൃദയമിടിപ്പ് നിലയ്ക്കുമ്പോൾ അടിയന്തിര സാഹചര്യങ്ങളിൽ നടത്തുന്ന കാർഡിയോപൾമണറി  റസ്യുസിറ്റേഷ(സിപിആർ)നെക്കുറിച്ച്‌ പ്രത്യേക പരിശീലനമുണ്ടായി.   ക്യാമ്പ്    ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top