12 July Saturday

കെജിഒഎ യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കെജിഒഎ യാത്രയയപ്പ് യോഗം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

 

തൃശൂർ
സർവീസിൽനിന്ന്‌ വിരമിച്ച കെ എം അജിത്കുമാർ, വി ജി സത്യനേശൻ, കെ കെ സുഭാഷ് എന്നിവർക്ക്‌ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.
കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ഇ ടി ബിന്ദു, സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. യു സലിൽ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി വി ഉണ്ണികൃഷ്ണൻ, കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി പി എ വിനോദ്, എം പി അനിൽ, കെജിഎൻഎ ജില്ലാ സെക്രട്ടറി കെ പി ബീന, കെജിഒഎ ജില്ലാ പ്രസിഡന്റ്‌ പി എസ്‌ ജയകുമാർ, സെക്രട്ടറി ഐ കെ മോഹൻ എന്നിവർ സംസാരിച്ചു.
കെജിഒഎ സംഘടിപ്പിച്ച ജില്ലാ കലാമേള സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്‌ഘാടനം ചെയ്തു. 10 ഏരിയകളിൽ നടന്ന കലാമേളകളിലെ വിജയികൾ പങ്കെടുത്തു. ടൗൺ നോർത്ത് ഏരിയ ഓവറോൾ കിരീടവും ടൗൺ സൗത്ത് ഏരിയ റണ്ണറപ്പുമായി. വിജയികൾക്ക്‌ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ സമ്മാനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top