ചവറ
ഇടനെഞ്ചിൽ സ്റ്റെതസ്‌ക്കോപ് അമർത്തി ഹൃദയമിടിപ്പ് പരിശോധിച്ച ഡോക്ടർ ഒന്ന് അത്ഭുതപ്പെട്ടു. മിടിപ്പ് കേൾക്കുന്നില്ല. ജേക്കബ് തോമസ് ഫെർണാണ്ടസ് (63) എന്ന ചവറ സ്വദേശിയുടെ കാര്യത്തിൽ ആരും ആദ്യമൊന്ന് ഞെട്ടും. ഉടൻ ജേക്കബ് തന്നെ തിരുത്തും. ഹൃദയം വലത്താണ്. ചവറ തെക്കുംഭാഗം ശ്രുതിലയത്തിൽ ജേക്കബ്ബിന്റെ ഹൃദയം മാത്രമല്ല പ്ലീഹയും വലതുഭാഗത്താണ്. വലതുഭാഗത്ത് കാണേണ്ട കരൾ ഇടതുഭാഗത്തും.
ഡെക്സ്ട്രോ കാർഡിയോ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക. തന്റെ 26–-ാം വയസ്സിലാണ് ജേക്കബ് ഇതറിയുന്നത്. പനിയെ തുടർന്ന് പ്രാക്കുളത്ത് തമിഴ്നാട് സ്വദേശിയായ ഒരു ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു. ഡോക്ടർ സ്റ്റെതസ്കോപ്പ് ഇടതുഭാഗത്തുവച്ച് പരിശോധിച്ചപ്പോൾ മിടിപ്പ് കേൾക്കാൻ കഴിഞ്ഞില്ല. സംശയം തോന്നിയ ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടു. എക്സ്റേ കണ്ടപ്പോഴാണ് തന്റെ ഹൃദയത്തിന്റെ സ്ഥാനം അറിഞ്ഞ് ജേക്കബ്ബ് ഞെട്ടിയത്.
ഗുജറാത്തിൽ ഏറെക്കാലം ബിസിനിസ് നടത്തിയിരുന്ന ജേക്കബ് ഇപ്പോൾ നാട്ടിൽ പൂർണആരോഗ്യവാനായി സന്തോഷത്തോടെ ജീവിക്കുന്നു. മിനി ജേക്കബ്ബാണ് ഭാര്യ. തോംസൺ ജേക്കബ്ബ്, ശ്രുതി ജേക്കബ്ബ് എന്നിവർ മക്കളുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..