18 December Thursday

ലെെഫ് 70 വീടുകളുടെ താക്കോൽ കെെമാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

ഇരിട്ടി നഗരസഭാ ലൈഫ്‌ പദ്ധതിയിൽ നിർമ്മിച്ച 70 വീടുകളുടെ താക്കോൽ വിതരണം സ്പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യുന്നു

ഇരിട്ടി
ലൈഫ്‌ പാർപ്പിട പദ്ധതിയിൽ റെക്കോഡ്‌ വേഗത്തിൽ നിർമാണം പൂർത്തീകരിച്ച ഇരിട്ടി നഗരസഭയിലെ 33 വാർഡുകളിലെ 70 വീടുകളുടെ താക്കോൽ കൈമാറി. ഇതോടെ ലൈഫ്‌ പദ്ധതിയിൽ രണ്ട്‌ ഭരണസമിതികൾ മുഖേന നഗരസഭയിൽ 418 കുടുംബങ്ങൾക്ക്‌ പുതിയ വീടായി. പൊതുവിഭാഗത്തിൽ 488, എസ്‌സി  34, എസ്‌ടി  21 എന്നീ ക്രമത്തിൽ 543 കുടുംബങ്ങളാണ്‌ മുനിസിപ്പൽ ലൈഫ്‌ ഗുണഭോക്തൃ പട്ടികയിലുള്ളത്‌. നിലവിലെ ഭരണസമിതി 137 വീടാണ് നിർമിക്കേണ്ടത്‌. ഇതിൽ 70 വീടുകളുടെ താക്കോൽ വിതരണമാണ്‌ നടത്തിയത്‌. 67 വീട് നിർമാണം പുരോഗമിക്കുകയാണ്‌. 
 താക്കോൽ  വിതരണം സ്പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനംചെയ്തു. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണംകൂടി ഉറപ്പാക്കി വിഭവ സമാഹരണം സാധ്യമാക്കണമെന്ന്‌ സ്പീക്കർ നിർദേശിച്ചു. പദ്ധതി നടത്തിപ്പിൽ ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടെയും നാടിന്റെയാകെയും സഹകരണം ഉറപ്പാക്കാനായാൽ ലൈഫ്‌ പദ്ധതിപോലുള്ള പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. തലശേരി മണ്ഡലത്തിൽ ഗവ. കോളേജിന്‌  എംഎൽഎ ആയിരിക്കെ  കോടിയേരി ബാലകൃഷ്ണൻ കാട്ടിത്തന്ന മാതൃക വികസന രംഗത്തെ ജനകീയ സഹകരണത്തിന്റെ  ഉദാത്ത ഉദാഹരണമാണെന്നും സ്പീക്കർ പറഞ്ഞു. മാലിന്യമുക്ത നവകേരള പ്രതിജ്ഞയും  സ്പീക്കർ  ചൊല്ലിക്കൊടുത്തു. 
 സണ്ണി ജോസഫ്‌ എംഎൽഎ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, നഗരസഭാ ചെയർമാൻ ശ്രീലത, വൈസ്‌ ചെയർമാൻ പി പി ഉസ്മാൻ, എ കെ രവീന്ദ്രൻ, കെ സുരേഷ്‌, കെ സോയ, വി ശശി, പി ഫൈസൽ, എ കെ ഷൈജു, സമീർ പുന്നാട്‌, കെ വി സക്കീർഹുസൈൻ, സത്യൻ കൊമ്മേരി, എം എം മജീദ്‌, ടി വി ശ്രീജ, കെ നിധിന, എം കെ യൂനസ്, സി വി എം വിജയൻ, കെ കെ ഹാഷിം, മുനിസിപ്പൽ സൂപ്രണ്ട്‌ പി വി നിഷ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top