ചെറുവത്തൂർ
കേരള എൻജിഒ യൂണിയൻ ഒക്ടോബർ രണ്ടിന് ചെറുവത്തൂർ ടെക്നിക്കൽ സ്കൂളിൽ സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ സംസ്ഥാന നാടക മത്സരത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ വിളംബര ഘോഷയാത്രയും സാംസ്കാരികസായാഹ്നവും സംഘടിപ്പിച്ചു.
റെയിൽവേ മേൽപാലത്തിന് സമീപത്തുനിന്നാരംഭിച്ച വിളംബര ഘോഷയാത്ര ചെറുവത്തൂർ ടൗണിൽ സമാപിച്ചു. തുടർന്ന് സാംസ്‌കാരിക സായാഹ്‌നം കവി ഡോ. സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള അധ്യക്ഷയായി.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ സംസാരിച്ചു. ടി പി ഉഷ സ്വാഗതവും കെ ഭാനുപ്രകാശ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..