29 March Friday

കാത്തിരിപ്പിന് അവസാനം; 
മണലി പാലം ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
വിതുര
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന്‌  അവസാനമാകുന്നു. വിതുര പഞ്ചായത്തിലെ മണലി-പൊന്നാംചുണ്ട്- തേവിയോട്-ആനപ്പാറ എന്നീ വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനപ്പാറ-മണലി പാലം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്‌  വ്യാഴാഴ്ച വൈകിട്ട്‌ അഞ്ചിന് ഗതാഗതത്തിനായി തുറന്ന് നൽകും. ഉദ്‌ഘാടനയോഗത്തിൽ ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനാകും. 
2015-–-16 ൽ ഫണ്ട്‌ അനുവദിക്കപ്പെട്ട ആനപ്പാറ- മണലി പാലം  നീണ്ട നിർമാണ മുരടിപ്പിന്‌ ശേഷം ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കപ്പെടുകയാണ്‌.  ഏഴ്‌ വർഷം മുമ്പ് നബാർഡ്‌ പുതിയ പാലം നിർമിക്കുന്നതിനായി ഫണ്ട്‌ അനുവദിച്ചതോടെയാണ്‌ പുതിയ പാലമെന്ന പ്രതീക്ഷയുണരുന്നത് . തുക അനുവദിക്കപ്പെട്ടങ്കിലും പണി ആരംഭിച്ചിരുന്നില്ല. പല കാരണങ്ങളാൽ തുടങ്ങിയയിടത്ത്‌ തന്നെ പാലം പണി നിന്നു. തുടർന്ന് ജി സ്റ്റീഫൻ എംഎൽഎയുടെ നേതൃത്വത്തിൽ പാലം നിർമാണത്തിനായി നിരന്തര ഇടപെടലുകളുണ്ടായി.നബാർഡ്, എംഎൽഎയുടെ ആസ്തി വികസന ഫണ്ട്  എന്നിവയടക്കം 2 കോടി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top