29 March Friday

ഹരിതവൽക്കരണത്തിൽ 
ബോധവൽക്കരണം വേണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

ഹരിത ഉപഭോക്തൃ ദിനാചരണം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ആന്റണി രാജു സമീപം

തിരുവനന്തപുരം
ഹരിതവൽക്കരണ വിഷയത്തിൽ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കീടനാശിനി തളിക്കാത്ത പച്ചക്കറികൾ ലഭ്യമായാലും അന്യസംസ്ഥാനത്തുനിന്ന് വരുന്ന, കീടനാശിനി തളിച്ച, കാണാൻ ഭംഗിയുള്ള പഴങ്ങളും പച്ചക്കറികളും വാങ്ങാനാണ് നമുക്ക് താൽപ്പര്യം. ഈ അവസ്ഥ മാറണം. ഇതിന് വലിയ രീതിയിലുള്ള ബോധവൽക്കരണം ആവശ്യമാണ്. 
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സംഘടിപ്പിച്ച ലോക ഹരിത ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
ഉപഭോക്തൃ ബോധവല്‍ക്കരണ പോസ്റ്ററുകളുടെ പ്രകാശനം മന്ത്രി ജി ആര്‍ അനിലും കെഎസ്ആര്‍ടിസി ബസ് ബ്രാന്റിങ്‌ ഫ്ലാഗ് ഓഫ് ആന്റണി രാജുവും നിര്‍വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സെമിനാറും പ്രശ്‌നോത്തരി മത്സരവും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top