25 April Thursday

എംബിഎ സ്‌പോട്ട്‌ അഡ്‌മിഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
തൃശൂർ
സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരത്തെ കേരള ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കോ –ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിൽ (കിക്‌മ) എംബിഎ (ഫുൾടൈം) 2022–24 ബാച്ചിലേയ്‌ക്കുള്ള സ്‌പോട്ട്‌ അഡ്‌മിഷൻ ഒക്‌ടോബർ മൂന്നിന്‌ നടക്കും.  സിവിൽ ലെയ്‌ൻ റോഡിലുള്ള  പ്രൊഫ. ജോസഫ്‌ മുണ്ടശേരി മെമ്മോറിയൽ കോ ഓപ്പറേറ്റീവ്‌ ട്രെയിനിങ്‌ കോളേജിൽ 10 മുതൽ 12.30വരെ യാണ്‌ അഡ്‌മിഷൻ.കേരള സർവകലാശാലയുടേയും എഐസിടിവിന്റെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്‌, മാർക്കറ്റിങ്‌, ഹ്യൂമൻ റിസോഴ്‌സ്‌, ലോജിസ്‌റ്റിക്‌സ്‌ എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന്‌ അവസരമുണ്ട്‌. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ്‌ സ്‌കോളർഷിപ്പിന്‌ അർഹതയുള്ള വിദ്യാർഥികൾക്കും സീറ്റ്‌ സംവരണം ഉണ്ട്‌. എസ്‌സി/എസ്‌ടി വിദ്യാർഥികൾക്ക്‌ സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക്‌ വിധേയമായി ഫീസ്‌ ആനുകൂല്യം ലഭ്യമാണ്‌. അമ്പത്‌ ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ്‌ അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതേവരെ അപേക്ഷാഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഈ അഡ്‌മിഷൻ പരിപാടിയിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്‌ 94468 35303, 85476 18290, www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top