25 April Thursday

കോൺഗ്രസ്‌ ബിജെപിയുടെ കൈയിലെ 
കളിപ്പാവയായി: പ്രകാശ്‌ ബാബു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

ബഹുജന പ്രതിഷേധ കൂട്ടായ്‍മയിൽ എത്തിയ സിപിഐ എം പൊളിറ്റ് 
ബ്യൂറോ അംഗം എ വിജയരാഘവൻ മുതിർന്ന നേതാവ് വൈക്കം വിശ്വനുമായി സൗഹൃദ സംഭാഷണത്തിൽ. സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ സമീപം

കോട്ടയം
ബിജെപിയുടെ കൈയിലെ കളിപ്പാവയായി കോൺഗ്രസ് മാറിയെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു. കേരള സർക്കാരിനെയും സംസ്ഥാന വികസനത്തെയും അട്ടിമറിയ്ക്കാൻ യുഡിഎഫ്, ബിജെപി, എസ്ഡിപിഐ നേതൃത്വത്തിൽ നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ എൽഡിഎഫ് തിരുനക്കരയിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
  സംസ്ഥാന സർക്കാരിനെതിരെ ബിജെപി കോൺഗ്രസിനെ കൂട്ടുപിടിച്ച് സംഘടിതയും ആസൂത്രിതവുമായ ആക്രമണങ്ങൾ നടത്തുകയാണ്. എൽഡിഎഫിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താനും അപായപ്പെടുത്താനും ഇക്കൂട്ടർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജാഗരൂകരാകണം. 
രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ ഇഡിയെ കൂട്ടുപിടിക്കുന്ന ബിജെപി രാജ്യത്ത് ജനാധിപത്യധ്വംസനം നടത്തുകയാണ്. കേന്ദ്രത്തിനെതിരെ ശബ്ദിക്കുന്നവരുടെ വീടുകൾപോലും ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുപൊളിക്കുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ബിജെപിയെ കൂട്ടുപിടിച്ച് എൽഡിഎഫിനെ തകർക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങൾ തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top