25 April Thursday

തുരുമ്പെടുത്ത വാഹനങ്ങൾ നീക്കം ചെയ്യണം: പൊലീസ് സ്റ്റേഷന്‌ മുന്നിൽ ഒറ്റയാള്‍ സമരം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
ചാലക്കുടി
പൊലീസ് സ്റ്റേഷൻ റോഡിൽ ഗതാഗതത്തിന് തടസ്സമായി കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒറ്റയാൾ സമരം. എയ്ഡ്‌സ് എയ്ഡ് സെന്റർ ഡയറക്ടർ ജയൻ ജോസഫ് പട്ടത്താണ് സ്റ്റേഷന് മുന്നിൽ നിരാഹാര സത്യാഗ്രഹവും ഒപ്പുശേഖരണവും നടത്തിയത്. രാവിലെ 10 മുതൽ വൈകിട്ട് 5വരെയായിരുന്നു സമരം. വിവിധ കേസുകളിൽ പിടിച്ചെടുത്ത പത്തോളം വാഹനങ്ങൾ  സ്റ്റേഷന് മുന്നിലെ റോഡിന്റെ ഇരുവശത്തുമായാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇതിനാൽ  ഈ റോഡിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂൾ തുറന്നാൽ സ്‌കൂൾ, കോളജ് ബസുകൾ സർവീസ് നടത്തുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമാകും. താലൂക്ക് ആശുപത്രിയിലേക്കുള്ള രോഗികളുടെ വാഹനങ്ങളുടെ ആംബുലൻസും ഈ റോഡ് വഴിയാണ് പോകുന്നത്. റോഡിന് ഇരുവശത്തും വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് പ്രദേശവാസികൾക്കും ദുരിതമായി മാറി . ഈ സാഹചര്യത്തിലാണ് നിരാഹാര സമരം  നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top