25 September Monday

ജില്ലാപഞ്ചായത്ത്‌ 47 ലക്ഷം അനുവദിച്ചു; 
പൊങ്ങാറത്തുണ്ടിലെ ജലക്ഷാമത്തിന് പരിഹാരം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
എഴുകോൺ
ഇരുമ്പനങ്ങാട് പൊങ്ങാറത്തുണ്ട് നിവാസികളുടെ ജലക്ഷാമത്തിന് പരിഹാരമാകുന്നു. പൊങ്ങാറത്തുണ്ട് ലക്ഷംവീട് കുടിവെള്ള പദ്ധതിക്ക്‌ ജില്ലാ പഞ്ചായത്ത്‌ 47 ലക്ഷം രൂപ അനുവദിച്ചു. പൊങ്ങാറത്തുണ്ട് നിവാസികൾ നിലവിൽ പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ വലയുകയാണ്. വൻതുക നൽകി കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്. സമീപമുള്ള പാറക്കുളത്തിലെ വെള്ളമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പാറക്കുളത്തിൽനിന്നും വെള്ളമെടുക്കാൻ ശ്രമിക്കവേ കഴിഞ്ഞ മാസം അമ്മയും മകളും കുളത്തിൽ വീണിരുന്നു. അപകടകരമായ അവസ്ഥയാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ ജലക്ഷാമത്തിന് പരിഹാരമാകും. 
പാറക്കുളത്തിൽ സിമന്റ് തൊടികൾ ഇറക്കി ജലം ശുദ്ധീകരിക്കും. 5000 ലിറ്ററിന്റെ വാട്ടർ ടാങ്കാണ് സ്ഥാപിക്കുന്നത്. പദ്ധതി 65 കുടുംബങ്ങൾക്ക് ആശ്വാസമേകും. പദ്ധതിയുടെ നിർമാണോദ്ഘാടനം തിങ്കൾ പകൽ 10ന്  ജില്ല പഞ്ചായത്ത്‌ അംഗം സുമാലാൽ നിർവഹിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top