24 April Wednesday

ഉത്തരമലബാർ ഗാനാലാപനമത്സരം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ചന്ദ്രകളഭം ഉത്തരമലബാർ ഗാനാലാപനം മത്സരം കവി സി എം വിനയചന്ദ്രൻ 
ഉദ്‌ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്‌ 

ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച " ചന്ദ്രകളഭം "  ഉത്തരമലബാർ ഗാനാലാപന മൽസരത്തിൽ ഷിജിൽ പയ്യന്നൂർ, അജിത്ത് കരിവെള്ളൂർ, ഷാനിമ പ്രകാശ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.   കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ   ഫൈനൽ റൗണ്ട്  മൽസരങ്ങങ്ങൾ കവി സിഎം വിനയചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു . പ്രസിഡന്റ്‌  ജബ്ബാർ കാഞ്ഞങ്ങാട് അധ്യക്ഷനായി. ചടങ്ങിൽ കേരള ക്ഷേത്ര കല അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ. എ എം ശ്രീധൻ എന്നിവരെ ഡോ.  ഖാദർ മാങ്ങാട് ആദരിച്ചു. ടി കെ.നാരായണൻ,  മാനുവൽ കുറിച്ചിത്താനം, അരവിന്ദൻ മാണിക്കോത്ത്, ബഷീർ ആറങ്ങാടി,  കെ പി മോഹനൻ,  എ ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. വിജയികൾക്ക്  ക്യാഷ് പ്രൈസും ഉപഹാരങ്ങളും നൽകി.  ഇ വി സുധാകരൻ സ്വാഗതവും, ട്രഷറർ സത്താർ ആവിക്കര നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top