19 April Friday
കെ സുരേന്ദ്രന്റെ സ്‌ത്രീവിരുദ്ധ പരാമർശം

ഡിവൈഎഫ്ഐ 
പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
തൃശൂർ
 സ്ത്രീത്വത്തെ അപമാനിച്ച കെ സുരേന്ദ്രനെതിരെ നിയമ നടപടി  സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജുവിന്റെ നേതൃത്വത്തിൽ തൃശൂർ ഈസ്റ്റ്‌ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജി 20യുടെ ഭാഗമായി തൃശൂരിൽ  നടക്കുന്ന സ്ത്രീശക്തി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലാണ്‌ . ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ  സ്ത്രീവിരുദ്ധവും പരിഷകൃതസമൂഹത്തിന് യോജിക്കാത്തതുമായ പ്രസംഗം നടത്തിയത്‌. ഈ പ്രസ്താവന പിൻവലിച്ച് സുരേന്ദ്രൻ കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.  നിയമ നടപടികൾക്കൊപ്പം തുടർപ്രക്ഷോഭങ്ങൾക്കും ഡിവെഎഫ്‌ഐ രൂപം നൽകും.  
   ജില്ലാ കമ്മിറ്റി അംഗം രാഹുൽനാഥ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ നിവ്യ സുനിൽ, ഹർഷ വിനീത് എന്നിവരോടൊപ്പം   ഈസ്‌റ്റ്‌ സ്‌റ്റേഷനിലെത്തിയാണ്‌ പരാതി നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top