18 April Thursday

കാട്ടാനയെ പ്രതിരോധിക്കാൻ തൂക്കുവേലി; 
നിർമാണോദ്‌ഘാടനം 4ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
കാറഡുക്ക 
ആനപ്രതിരോധ പദ്ധതി രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന ഒമ്പത്‌ കിലോമീറ്റർ തൂക്കുവേലി നിർമാണത്തിന്റെ ഉദ്ഘാടനം നാലിന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. തലപ്പച്ചേരി കർണാടക അതിർത്തി മുതൽ ബെള്ളക്കാന വരെ അഞ്ച് കിലോമീറ്ററും ചിക്കണ്ടമൂല മുതൽ അൻചിനടുക്ക വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് വേലി നിർമിക്കുക. കഴിഞ്ഞ നവംബറിൽ പദ്ധതിയുടെ ആദ്യഘട്ടമായി ബെള്ളക്കാന മുതൽ ചിക്കണ്ടമൂല-പാലാർ വരെ എട്ട്‌  കി.മീ. വേലി പൂർത്തിയായിരുന്നു. രണ്ടാം ഘട്ട നിർമാണം കൂടി പൂർത്തിയാകുന്നതോടെ 17 കിലോമീറ്റർ തുടർച്ചയായ വേലിയാകും. ദേലംപാടിയിലെ പാണ്ടി വനമേഖലയോട് ചേർന്ന് നിൽക്കുന്ന ജനവാസകേന്ദ്രങ്ങൾ, കാറഡുക്ക, മുളിയാർ, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ  നിരന്തരമുള്ള കാട്ടാനശല്യത്തിന് പരിഹാരമാകും.
സംഘാടക സമിതി യോഗം ദേലംപാടിയിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എ പി ഉഷ, വൈസ് പ്രസിഡന്റ് ഡി എ അബ്ദുള്ളകുഞ്ഞി, സെക്രട്ടറി കെ മൃദുല, കാസർകോട് റേഞ്ച് വനംമേധാവി ടി ജി സോളമൻ, ബി കെ നാരായണൻ, ചാണിയ നായ്ക്, എ ചന്ദ്രശേഖര, ബി സുമ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top