19 April Friday

ലോറിയിൽനിന്ന് മണ്ണുമാന്തിയന്ത്രം
തെറിച്ചുവീണു; റോഡ് തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

തെക്കിൽ ആലട്ടി റോഡിന്റെ കരിച്ചേരി വളവിൽ ലോറിയിൽനിന്ന് മണ്ണുമാന്തിയന്ത്രം വീണുണ്ടായ അപകടം. റോഡ് 
തകർന്നതും കാണാം.

കരിച്ചേരി
ലോറിയിൽനിന്നും  മണ്ണുമാന്തിയന്ത്രം റോഡിൽവീണ് അപകടം. തെക്കിൽ ആലട്ടിറോഡ് കരിച്ചേരി വളവിൽ ചൊവ്വ രാവിലെ പത്തിനാണ് സംഭവം. 
പൊയിനാച്ചി ഭാഗത്തുനിന്നും കുണ്ടംകുഴിക്ക് വരികയായിരുന്ന ലോറിയിൽ നിന്നാണ്  മണ്ണുമാന്തിയന്ത്രം റോഡിലേക്ക് വീണത്. സമീപത്ത് മറ്റു വണ്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. 
എന്നാൽ ഹിറ്റാച്ചിയുടെ വീഴ്ച്ചയിൽ റോഡ് തകർന്നു. ബന്തടുക്കയിലും പള്ളത്തിങ്കാലും പണി പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്ന തെക്കിൽ ആലട്ടി റോഡാണ്  തകർന്നത്.  
മണ്ണുമാന്തിയന്ത്രം ചങ്ങലയിട്ട് ലോറിയിൽ കൃത്യമായി ബന്ധിപ്പിക്കാത്തതാണ് അപകടത്തിന് കാരണമെന്ന്  ദൃക്‌സാക്ഷികൾ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top