25 April Thursday

കഥ കേൾക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
കൊറോണ കാലത്ത്‌ വീട്ടിലിരിക്കുന്നവർക്ക്‌ വിരസത വേണ്ട. കഥ കേട്ട്‌ കൂടുതൽ ക്രിയാത്മകമാകാം. ഇന്നുമുതൽ ദേശാഭിമാനിയുടെ കൊവിഡ്‌ 19 പേജിൽ. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തുക്കളുടെ പ്രമുഖ കഥകളിൽ ചിലത്‌. താഴെ കൊടുത്ത ക്യൂആർ കോഡ്‌ സ്‌കാൻ ചെയ്താൽ കഥ കേൾക്കാം. 
ഇന്ന്‌ മാധവിക്കുട്ടിയുടെ ‘മുഖമില്ലാത്ത കപ്പിത്താൻ’.
വറ്റാത്ത പൂമണത്തോടെ മലയാളി നെഞ്ചോടു ചേർത്തുവച്ചിട്ടുള്ള കഥാകാരിയാണല്ലോ മാധവിക്കുട്ടി. ജീവിതാസക്തമായ കഥകൾക്കൊപ്പം മാധവിക്കുട്ടിയുടെ ഇഷ്ടവിഷയമാണ് മൃത്യുബോധം. പക്ഷിയുടെ മണമെന്ന കഥയിലാണ് അതിന്റെ പാരമ്യത അനുഭവപ്പെടുക. മരണത്തിന്റെ ചിറകൊച്ച സദാ നിഴലായി പിന്തുടരുന്ന ജീവിതത്തിന്റെ മറുകര. പ്രണയവും രതിയും സ്നേഹനിരാസങ്ങളും ചതിയും വഞ്ചനയും ഇടകലരുന്ന ആ കഥാപ്രപഞ്ചത്തിലെ തിളക്കമുള്ള ശൽക്കങ്ങളിലൊന്നാണിത്. മുഖമില്ലാത്ത കപ്പിത്താൻ എന്ന മാധവിക്കുട്ടിയുടെ കഥ. മരണത്തെ മങ്ങിയ തിരശ്ശീലയിലെന്ന കണക്കെ സ്വപ്നങ്ങൾ പാട കെട്ടിയ അകക്കണ്ണോടെ ഹതാശമായി കാത്തു കിടക്കേണ്ടി വരുന്ന വാർധക്യത്തിന്റെ നിസ്സഹായതയാണ്.
 
തയ്യാറാക്കിയത്‌: എൻ രാജൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top