24 April Wednesday
ക്വിസിലും ലോകകപ്പ് 
ആരവം

ജനകീയം അക്ഷരോത്സവം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

അച്ഛനും അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം മത്സരത്തിന് തയ്യാറെടുക്കുന്ന കുട്ടി

തിരുവനന്തപുരം
സ്‌റ്റെയ്‌പ്‌– -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌–-22 ജില്ലാതല മത്സരം ജനകീയ ഉത്സവമായി. കുട്ടികളുടെ അറിവാഘോഷത്തിന്‌ സംഘാടകരായി അധ്യാപകരും പിടിഎയും ജനപ്രതിനിധികളും പൂർവവിദ്യാർഥികളുമെത്തി. 
ജില്ലയിലെ പ്രഗത്ഭരായ ക്വിസ്‌ മാസ്‌റ്റർമാരാണ്‌ മത്സരം നയിക്കാനെത്തിയത്‌. 
സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി.  ദേശാഭിമാനി ചീഫ്‌ ന്യൂസ്‌ എഡിറ്റർ മനോഹരൻ മോറായി,  സ്വാഗതസംഘം ചെയർമാൻ സി പ്രസന്നകുമാർ, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം എം എസ്‌ പ്രശാന്ത്‌, സ്‌കൂൾ പ്രിൻസിപ്പൽ വി വസന്തകുമാരി, ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌, സ്വാഗതസംഘം കൺവീനർ പി സുജുമേരി എന്നിവർ സംസാരിച്ചു. 
സമാപന സമ്മേളനം സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്‌ എച്ച്‌ പഞ്ചാപകേശൻ ഉദ്‌ഘാടനം ചെയ്‌തു. ജേതാക്കൾക്ക്‌ അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്‌തു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി വി അജയകുമാർ അധ്യക്ഷനായി. 
ജില്ലാ പ്രസിഡന്റ്‌ സിജോവ്‌ സത്യൻ,  ബ്യൂറോ ചീഫ്‌  ദിനേശ്‌ വർമ്മ, ന്യൂസ്‌ എഡിറ്റർ കെ ആർ അജയൻ, അക്ഷരമുറ്റം ജില്ലാ കോ–- ഓർഡിനേറ്റർ കരിങ്കട രാജൻ എന്നിവർ സംസാരിച്ചു.
 
തിരുവനന്തപുരം
ഹോളിവുഡ് താരം മോർ​ഗൻ ഫ്രീമാനൊപ്പം ലോകകപ്പ് ഫു‍ട്ബോൾ ഉദ്​ഘാടനവേദിയിലുള്ള ലോകകപ്പ് അംബാസഡർമാരിൽ ഒരാളായ ഇരുപതുകാരനെ തിരിച്ചറിയുക എന്നതായിരുന്നു ഹൈസ്കൂൾ വിഭാ​ഗം മത്സരാർഥികൾ‌ക്കുള്ള ചോദ്യങ്ങളിലൊന്ന്. 
കൗഡൽ റി​ഗ്രഷൻ സിൻഡ്രോം (സിഡിഎസ്) എന്ന രോ​ഗാവസ്ഥയിലുള്ള ​ഗാനിം അൽ മുഫ്തയെന്ന പേര് മത്സരാർഥികളിൽ ഭൂരിഭാ​ഗവും ശരിയാക്കി. ​​ഗാനിമിനെ കുറിച്ചുള്ള കൂടുതൽ വിവരവും മത്സരാർഥികൾക്കുണ്ടായ സംശയങ്ങൾക്ക് മറുപടിയും നൽകിയാണ് അധ്യാപകൻ അടുത്ത ചോദ്യത്തിലേക്ക് കടന്നത്. തുടരെയുള്ള ചോദ്യങ്ങൾക്കിടയിൽ മത്സരത്തിന്റെ പകപ്പില്ലാതെ രസകരമാക്കി മാറ്റാൻ ചോദ്യോത്തരങ്ങളിലെ അവർക്കറിയാവുന്ന കൂടുതൽ വിവരം മറ്റുള്ളവർക്ക് പങ്കുവയ്ക്കാനുള്ള അവസരവും അധ്യാപകർ ഒരുക്കി. വിദ്യാർഥികൾ വായിച്ച പുസ്തകങ്ങളും അവയുടെ ചെറുവിവരണവുമൊക്കെ അറിവുത്സവത്തിന്റെ ഭാ​ഗമായി. 
    അടുത്തിരിക്കുന്ന കൂട്ടുകാരന്റെ ഉത്തരം തെറ്റിയത്‌ പോട്ടെ നമ്മൾക്ക് അടുത്തത് ശരിയാക്കാമെന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന കൊച്ചുമിടുക്കരായിരുന്നു എൽപി, യുപി വിഭാ​ഗത്തിന്റെ പ്രത്യേകത. മത്സരത്തിന്റെ ഭാരമില്ലാതെ പരീക്ഷയുടെ ​ഗൗരവമില്ലാതെ ശരിയുത്തരങ്ങളിൽ ഒരേ ആവേശത്തോടെ തുള്ളിച്ചാടുകയും "തെറ്റുത്തരം മറന്നേക്കൂ അടുത്ത ചോദ്യം ശരിയാക്കാമല്ലോ' എന്ന അധ്യാപകരുടെ പ്രോത്സാഹനത്തിനൊപ്പം ചേരുന്ന കാഴ്ചയായിരുന്നു അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ ഓരോ ക്ലാസ് മുറിയും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top