27 April Saturday
എൻജിഒ യൂണിയൻ സൗത്ത് മീറ്റ്‌

ശാസ്തമംഗലം ഏരിയ ഓവറോൾ ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

എൻജിഒ യൂണിയൻ സൗത്ത് ജില്ല സ്പോർട്സ് മീറ്റിലെ വിജയികൾക്കുള്ള പുരസ്കാരം എ എ റഹിം എംപി വിതരണം ചെയ്യുന്നു

തിരുവനന്തപുരം
എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ  പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ സംഘടിപ്പിച്ച   സൗത്ത് ജില്ല സ്പോർട്സ് മീറ്റിൽ ശാസ്തമംഗലം ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. സിവിൽ സ്റ്റേഷൻ, തൈക്കാട് ഏരിയകൾ റണ്ണറപ്പായി. ദേശീയ വോളിബോൾ താരം എൻഎസ് ശരണ്യ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും എ എ റഹീം എംപി നിർവഹിച്ചു. 
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ, സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ്കുമാർ, പ്രസിഡന്റ് എം സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ ടി കെ കുമാരിസതി, പി ആർ ആശാലത, പനവൂർ നാസർ, ജില്ലാ ഭാരവാഹികളായ ഷിനു റോബർട്ട്, കെ ആർ സുഭാഷ്, ജി ഉല്ലാസ്കുമാർ, എസ് കെ ചിത്രാദേവി, ജെ ശ്രീമോൻ, കലാകായിക സമിതി കൺവീനർ സെയ്ദ് സബർമതി, ജോയിന്റ് കൺവീനർ ജെ ശ്രീമോൻ എന്നിവർ സംസാരിച്ചു.
കെ സക്കറിയ (ശാസ്തമംഗലം), ഡേവിഡ് ബെന്നി (തൈക്കാട് ),  ഇ നിസാർ (ശസ്തമംഗലം), വി ആർ രശ്മി (ശാസ്തമംഗലം), എസ് ചിത്രകുമാരി (വാമനപുരം) എന്നിവർ വിവിധ വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാരായി. ജനുവരിയിൽ പാലക്കാട്ട്‌ നടത്തുന്ന സംസ്ഥാന സ്പോർട്സ് മീറ്റിന് മുന്നോടിയായാണ് മത്സരം സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top