28 March Thursday

ഉച്ചഭക്ഷണ തുക വിഹിതം വർധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

കെഎസ്ടിഎ കൊയിലാണ്ടി സബ് ജില്ലാ സമ്മേളനം സംസ്ഥാന സമിതിയംഗം കെ ഹരിദാസ് ഉദ്ഘാടനംചെയ്യുന്നു

കൊയിലാണ്ടി 
സ്കൂൾ ഉച്ചഭക്ഷണ തുക വിഹിതം വർധിപ്പിക്കണമെന്ന് കെഎസ്ടിഎ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.  തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ടി ശിവദാസമേനോൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന സമിതി അംഗം കെ ഹരിദാസ്  ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഗണേശൻ കക്കഞ്ചേരി അധ്യക്ഷനായി. ആർ എൽ രഞ്ജിത്ത് ലാൽ രക്തസാക്ഷി പ്രമേയവും പി കെ ഷാജി അനുശോചന പ്രമേയവും സി ഉണ്ണികൃഷ്ണൻ  പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി അരവിന്ദൻ കണക്കും ജില്ലാ എക്സി. അംഗം പി കെ രാജൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം കെ ഷാജിമ, ജില്ലാ സെകട്ടറി ആർ എം രാജൻ, ജില്ലാ എക്സി. അംഗം ഡി കെ ബിജു, അനുരാജ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം നൗഫൽ സ്വാഗതവും പി ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.   
 ഭാരവാഹികൾ: ഗണേശൻ കക്കഞ്ചേരി (പ്രസിഡന്റ്‌ ) കെ എം ലൈല , രഞ്ജിത്ത്‌ ലാൽ, കെ സുരേഷ് (വൈസ്‌ പ്രസിഡന്റുമാർ), സി ഉണ്ണികൃഷ്ണൻ (സെക്രട്ടറി), പി കെ ഷാജി, പി പവിന, പി ടി കെ രാജേഷ്  (ജോ.സെക്രട്ടറിമാർ), എൻ കെ രാജഗോപാലൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top