20 April Saturday

മലപ്പുറം, പൊന്നാനി, താനൂർ ഏരിയാ 
സമ്മേളനങ്ങൾക്ക്‌‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

1) സിപിഐ എം പൊന്നാനി ഏരിയാ സമ്മേളനം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു. 2) സിപിഐ എം മലപ്പുറം ഏരിയാ സമ്മേളനം പി പി വാസുദേവൻ ഉദ്ഘാടനംചെയ്യുന്നു. 3) സിപിഐ എം താനൂര്‍ ഏരിയാ സമ്മേളനം പി കെ സൈനബ ഉദ്ഘാടനംചെയ്യുന്നു

 മലപ്പുറം

സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌‌ മുന്നോടിയായുള്ള മലപ്പുറം, പൊന്നാനി, താനൂർ ഏരിയാ സമ്മേളനങ്ങൾക്ക്‌ ഉജ്വല തുടക്കം. മലപ്പുറത്ത്‌ സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവനും പൊന്നാനിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാറും താനൂർ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബയും ഉദ്‌ഘാടനംചെയ്‌തു. ശനിയാഴ്‌ച റിപ്പോർട്ടിൻമേൽ ചർച്ച പൂർത്തിയാക്കി. പൊതുചർച്ച പൂർത്തിയാക്കി സമ്മേളനങ്ങൾ ഞായറാഴ്‌ച സമാപിക്കും.      മുണ്ടുപറമ്പ്‌ സി അബ്ദുള്ളമാസ്‌റ്റർ നഗറിൽ‌ മലപ്പുറം ഏരിയാ സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ കെ പി പാർവതികുട്ടി പതാക ഉയർത്തി. എം ടി ഷാജഹാൻ, കെ സുന്ദരരാജൻ, കെ റംല, സി എം സിബ്‌ല, പാലോളി അബ്ദുറഹ്‌മാൻ എന്നിവരടങ്ങിയ‌ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ഏരിയാ സെക്രട്ടറി കെ മജ്നു പ്രവർത്തന റിപ്പോർട്ടും ഇ എൻ ജിതേന്ദ്രൻ രക്തസാക്ഷിപ്രമേയവും കെ സുന്ദരരാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എം ഷൗക്കത്ത്, വി പി അനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി അനിൽ, കെ പി സുമതി എന്നിവർ പങ്കെടുക്കുന്നു. 119 പ്രതിനിധികളാണുള്ളത്‌.    പൊന്നാനി ഏരിയാ സമ്മേളനം നടക്കുന്ന ഇമ്പിച്ചിബാവ നഗറിൽ (പൊന്നാനി എംഇഎസ് കോളേജ്)  കെ പി ചന്ദ്രൻ പതാക ഉയർത്തി. ഇ ജി നരേന്ദ്രൻ, ഇ സിന്ധു, സി പി മുഹമ്മദ് കുഞ്ഞി, തേജസ് കെ ജയൻ, പി അജയൻ എന്നിവരാണ്‌ പ്രസീഡിയം. ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ദീൻ പ്രവർത്തന റിപ്പോർട്ടും രജീഷ് ഊപ്പാല രക്തസാക്ഷി പ്രമേയവും പി ഇന്ദിര അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി നന്ദകുമാർ, പി ശ്രീരാമകൃഷ്‌ണൻ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയ, ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എം എം നാരായണൻ എന്നിവർ പങ്കെടുക്കുന്നു. 118 പ്രതിനിധികളാണുള്ളത്‌.         താനൂർ സമ്മേളനത്തിന് തുടക്കം കുറിച്ച് വൈലത്തൂർ  പൊൻകാസ് ബീരാൻകുട്ടി നഗറിൽ (കെപിഎം ഓഡിറ്റോറിയം)  പി ശങ്കരൻ പതാക ഉയർത്തി. പി പി സൈതലവി, വി അബ്ദുറസാഖ്, രാധ മാമ്പറ്റ, ഐ പി ഷർമിള എന്നിവരാണ്‌ പ്രസീഡിയം. ഏരിയാ സെക്രട്ടറി കെ ടി ശശി പ്രവർത്തന റിപ്പോർട്ടും പി രാജേഷ് രക്തസാക്ഷിപ്രമേയവും പി വിനേശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ഇ ജയൻ, വേലായുധൻ വള്ളിക്കുന്ന് എന്നിവർ പങ്കെടുക്കുന്നു.  113 പ്രതിനിധികളാണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top