29 March Friday

സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ കൊട്ടാരക്കര ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

കൊട്ടാരക്കര 
സിപിഐ എം 23 –-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ജില്ലാ സമ്മേളനം നടത്തിപ്പിനായി കൊട്ടാരക്കര ഒരുങ്ങുന്നു. ഡിസംബർ 31, ജനുവരി ഒന്ന്‌, രണ്ട്‌ തീയതികളിലാണ്‌ സമ്മേളനം.  ലോക്കൽതല സംഘാടകസമിതികൾ രൂപീകരിച്ചു. കൊട്ടാരക്കര ലോക്കൽ സംഘാടകസമിതി രൂപീകരണയോ​ഗം ജില്ലാ സെക്രട്ടറിയറ്റ് അം​ഗം ജോർജ് മാത്യൂ ഉദ്ഘാടനംചെയ്തു. ബി അജയൻ അധ്യക്ഷനായി. ബി വേണു​ഗോപാൽ, വി രവീന്ദ്രൻനായർ, സി മുകേഷ്, എസ് ആർ രമേശ്, പി അയിഷാപോറ്റി, എം ബാബു, ഫൈസൽ ബഷീർ, ജി മുകേഷ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ബി അജയൻ (പ്രസിഡന്റ്), ബി വേണു​ഗോപാൽ (സെക്രട്ടറി). കുളക്കടയിൽ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ആർ തുളസീധരൻപിള്ള അധ്യക്ഷനായി. ആർ രാജേഷ്, പി ടി ഇന്ദുകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ തുളസീധരൻപിള്ള (പ്രസിഡന്റ്), ആർ രാജേഷ് (സെക്രട്ടറി). തൃക്കണ്ണമം​ഗലത്ത്‌ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം പി എ എബ്രഹാം ഉദ്ഘാടനംചെയ്തു. ജി രാജു അധ്യക്ഷനായി. കെ വിജയകുമാർ, സി മുകേഷ്, ജി മുകേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് ​ഗോപകുമാർ (പ്രസിഡന്റ്), കെ വിജയകുമാർ (സെക്രട്ടറി). ഉമ്മന്നൂരിൽ ഏരിയ സെക്രട്ടറി പി കെ ജോൺസൻ ഉദ്ഘാടനംചെയ്തു. അയത്തിൽ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. പി ജെ മുരളീധരൻ ഉണ്ണിത്താൻ, ബിന്ദു പ്രകാശ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: എം രവിനാഥൻപിള്ള (പ്രസിഡന്റ്), പി ജെ മുരളീധരൻ ഉണ്ണിത്താൻ (സെക്രട്ടറി). മൈലത്ത്‌ ജില്ലാ കമ്മിറ്റി അം​ഗം വി രവീന്ദ്രൻനായർ ഉദ്ഘാടനംചെയ്തു. ആർ മധു അധ്യക്ഷനായി. ഉപാസന മോഹനൻ, എൻ ബേബി സംസാരിച്ചു. ഭാരവാഹികൾ: ആർ മധു (പ്രസിഡന്റ്), ഉപാസന മോഹനൻ (സെക്രട്ടറി). കോട്ടാത്തലയിൽ  ജി സുന്ദരേശൻ ഉദ്ഘാടനംചെയ്തു. ജയകുമാർ അധ്യക്ഷനായി. എസ് അരവിന്ദ്, എൻ ബേബി, ലോക്കൽ സെക്രട്ടറി എം ചന്ദ്രൻ എന്നിവർ  സംസാരിച്ചു. ഭാരവാഹികൾ: ജി ഉണ്ണിക്കൃഷ്ണൻനായർ (പ്രസിഡന്റ്), എം ചന്ദ്രൻ (സെക്രട്ടറി). മാവടിയിൽ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. എ അജി അധ്യക്ഷനായി. ഡി എസ് സുനിൽ, വി രവീന്ദ്രൻനായർ, ജി സുന്ദരേശൻ, എൻ ബേബി, പി ടി ഇന്ദുകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ അജി (പ്രസിഡന്റ്), ഡി എസ് സുനിൽ (സെക്രട്ടറി). വാളകത്ത്‌ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം ജോർജ് മാത്യൂ ഉദ്ഘാടനംചെയ്തു. കുര്യൻ ജോർജ് അധ്യക്ഷനായി. പി കെ ജോൺസൻ, വി ​രവീന്ദ്രൻനായർ, ജി സുന്ദരേശൻ, കെ പ്രതാപകുമാർ, സി മുകേഷ്, എൻ ബേബി, എസ് ആർ രമേശ്, പി ജെ മുരളീധരൻ ഉണ്ണിത്താൻ, ബിന്ദു പ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുര്യൻ ജോർജ് (പ്രസിഡന്റ്), കെ പ്രതാപകുമാർ (സെക്രട്ടറി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top