ഫറോക്ക്
കാലങ്ങളായി ജോലിചെയ്യുന്നവരെ രാഷ്ട്രീയ താൽപ്പര്യത്തിൽ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെ ഫറോക്ക് താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർ ആശുപത്രി സൂപ്രണ്ട് ഓഫീസിനുമുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച സമരം സിഐടിയു ഏരിയാ പ്രസിഡന്റ് എം ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
യുഡിഎഫ് നേതൃത്വത്തിലുള്ള ഫറോക്ക് നഗരസഭ പാർടി അനുകൂലികളെ തിരുകിക്കയറ്റുന്നതിനാണ് കോവിഡ്, നിപാ കാലയളവിൽ മികച്ച സേവനം കാഴ്‌ചവച്ചവരെ ഒഴിവാക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു. സിഐടിയു ഏരിയാ ജോയിന്റ് സെക്രട്ടറി എൻ പ്രശാന്ത് കുമാർ അധ്യക്ഷനായി. പ്രവീൺ കൂട്ടുങ്ങൽ, എം ശ്രുതി, എൻ രേണുക, പി പി ദേവകി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..