തിരുവനന്തപുരം
ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കേരള - കന്യാകുമാരി മഹായിടവക കൗൺസിൽ നിയമന ശുശ്രൂഷ നടത്തി. കളിയിക്കാവിള കോഴിവിള ഇസിഐ ക്യാമ്പസ് ചാപ്പലിൽ നടന്ന ശുശ്രൂഷയിൽ ഇസിഐ ട്രഷറർ ഡോ. എസ് ദുരൈസ്വാമി അധ്യക്ഷനായി. അഖിലേന്ത്യ ബിഷപ് പ്രസിഡന്റ് ഡോ. ജെ എ ഡേവിഡ് ഒനേസിമു മുഖ്യകാർമികത്വം വഹിച്ചു. രണ്ട് വർഷം കൂടുമ്പോഴാണ് മഹായിടവക കൗൺസിൽ നിയമനം. ചെയർമാനായി ഹെൻറി ഡി ദാവീദിനെ നിയമിച്ചു.
കാട്ടാക്കട കൊല്ലോട് ബഥേൽ ഭവനിൽ പരേതരായ ഡി ഡന്നിസന്റെയും എസ് ചെല്ലമ്മയുടെയും മകനാണ് ഹെൻറി ഡി ദാവീദ്. കെ ആന്റണി (സെക്രട്ടറി), ടി ഷാജി (ട്രഷറർ), എസ് സെൽവിൻ, ഡി പോൾരാജ്, കെ പി ഷാജി (കൗൺസിൽ അംഗങ്ങൾ). ഡബ്ല്യു ജോൺസുന്ദർ, റവ. സി ജയകുമാർ, ടി ലിവിങ്ങ്സ്റ്റൺ, എം ആർ സുരാജ്കുമാർ, ആർ രാജൻ, എസ് സെൽവൻ, കെ ആന്റണി, ടി ആർ സത്യരാജ്, എസ് ജോൺസൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..