26 April Friday

കേന്ദ്രം തൊഴിലാളി ജനദ്രോഹ 
നയങ്ങൾ പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

ആർട്ടിസാൻസ് വിമൻസ് കോ–--ഓർഡിനേഷൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി 
എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര
കേന്ദ്രസർക്കാർ പാർലമെന്റിനെ നോക്കുകുത്തിയാക്കി നടപ്പാക്കുന്ന തൊഴിലാളി ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്ന് ആർട്ടിസാൻസ് വിമൻസ് കോ–--ഓർഡിനേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കേന്ദ്രസർക്കാർ നൽകുക, നിർമാണതൊഴിലാളി ക്ഷേമനിധി ഗ്രാറ്റുവിറ്റി പുനസ്ഥാപിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖല വിൽപ്പന അവസാനിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധന പിൻവലിക്കുക, നിർമാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഒക്ടോബർ ആറിന് കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) നേത്യത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മൂന്നിൽ നടത്തുന്ന പ്രതിഷേധ ധർണയിൽ എല്ലാ ആർട്ടിസാൻസ് വനിതകളും അണി ചേരണമെന്ന് കൺവൻഷൻ ആഹ്വാനം ചെയ്തു.കൊട്ടാരക്കര അബ്ദുൽമജീദ് സ്മാരക മന്ദിരത്തിൽ ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. വുമൺസ് കോ-–-ഓർഡിനേഷൻ ജില്ലാ കൺവീനർ എസ് ലളിതാംബിക അധ്യക്ഷയായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ സിഐടിയു സന്ദേശം വരിസംഖ്യ ഏറ്റുവാങ്ങി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗ്രേസി സതീഷ്, സംസ്ഥാന സെക്രട്ടറി വി എസ് അനൂപ്, കെ സോമരാജൻ, ബി ശശികുമാർ, എം എൻ ചിത്രലേഖ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top