26 April Friday
മലപ്പുറത്തെ

ഒക്കെ തുലച്ച് നഗരസഭ

സ്വന്തം ലേഖകൻUpdated: Tuesday Sep 28, 2021

മലപ്പുറം മൂന്നാംപടി പാസ്-പോ‍ർട്ട് സേവാ കേന്ദ്രത്തിന് സമീപത്തെ ഇ ടോയ്ലെറ്റ്

 

 
മലപ്പുറം
മലപ്പുറം നഗരസഭ 37.8 ലക്ഷം ചെലവഴിച്ച്‌ സ്ഥാപിച്ച ഇ-–-ശുചിമുറികളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നു. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയിൽ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ്‌ ലക്ഷങ്ങൾ നഷ്‌ടമാകാൻ കാരണം. മൂന്നാംപടി പാസ്‌പോർട്ട്‌ സേവാകേന്ദ്രം, കോട്ടപ്പടി താലൂക്ക്‌ ആശുപത്രി പരിസരം, കിഴക്കേത്തല ജങ്‌ഷൻ എന്നിവിടങ്ങളിൽ 2015–-ലാണ്‌ നഗരസഭ ഇ- ശുചിമുറികൾ സ്ഥാപിച്ചത്‌. 12.6 ലക്ഷമാണ്‌ ഒരു യൂണിറ്റിന്‌ ചെലവുവന്നത്‌. താലൂക്ക്‌ ആശുപത്രി പരിസരത്തും കിഴക്കേത്തലയിലുമുള്ള ശുചിമുറികൾ 2016 മാർച്ചിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. എന്നാൽ 2018–-ഓടെ പ്രവർത്തനം പൂർണമായും നിലച്ചു.
ഗുരുതര വീഴ്‌ചയെന്ന്‌ ഓഡിറ്റ്‌ റിപ്പോർട്ട്‌
ഉപയോഗപ്രദമല്ലാത്ത രീതിയിൽ വികസന ഫണ്ടും തനത്‌ ഫണ്ടും ചെലവഴിച്ച നടപടി നഗരസഭയുടെ ഗുരുതര വീഴ്‌ചയാണെന്ന്‌ ഓഡിറ്റ്‌ റിപ്പോർട്ടിലുണ്ട്‌. സാധ്യതാപഠനം നടത്താതെ ധൃതിപിടിച്ച്‌ പദ്ധതി നടപ്പാക്കിയതാണ്‌ ഫണ്ട്‌ ദുർവിനിയോഗത്തിന്‌ കാരണമെന്നും റിപ്പോർട്ട്‌ കുറ്റപ്പെടുത്തുന്നു.   
ആ "ശങ്ക' അകറ്റുമോ
പാസ്‌പോർട്ട്‌ സേവാകേന്ദ്രത്തിന്‌ മുന്നിലെയും കോട്ടപ്പടി താലൂക്ക്‌ ആശുപത്രി പരിസരത്തെയും ശുചിമുറികൾ ഉപയോഗശൂന്യമായത്‌ പൊതുജനങ്ങൾക്ക്‌ വലിയ പ്രതിസന്ധിയായി. സ്‌ത്രീകളടക്കം ദിവസവും നിരവധി പേർ വന്നുപോകുന്ന ഇവിടങ്ങളിൽ പകരം സംവിധാനമൊരുക്കാൻ നഗരസഭക്ക്‌ സാധിച്ചിട്ടില്ല. 
ഇ–-ശുചിമുറികൾ
രണ്ടുരൂപ കോയിൻ ഉപയോഗിച്ച്‌ പ്രവേശിക്കാവുന്നതാണ്‌ നഗരത്തിൽ സ്ഥാപിച്ച ഇ–-ശുചിമുറികൾ. ഒറീസാപാൻബ ടൈപ്‌ വാട്ടർ ക്ലോസറ്റ്‌, വാഷ്‌ബേസ്‌, സെൻസറുള്ള വാട്ടർ ടാപ്‌, വേസ്റ്റ്‌ ബിൻ എന്നിവയുള്ള രണ്ട്‌ കംപാർട്ടുമെന്റുകളാണ്‌ ഒരോ യൂണിറ്റിലുമുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top