25 April Thursday

കുഞ്ഞ്‌ അലന്‌ 
നമ്മുടെ സഹായം വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
വലിയപറമ്പ്
അപൂർവ രോഗം ബാധിച്ച്‌ അഞ്ച് മാസമായി  ചികിത്സയിലുള്ള ഒന്നരവയസുകാരന്‌ നമ്മുടെ സഹായം വേണം. മാവിലാകടപ്പുറം ഒരിയരയിലെ എ ബിജിത്തിന്റെയും ഷംനയുടെയും  മകൻ അലൻ കൃഷ്ണനാണ്  തലശ്ശേരി എംസിസിയിൽ ചികിത്സയിലുള്ളത്‌.  മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കോഴിക്കോട് ആംസ്റ്റർ മിംസിലേക്ക് ഇപ്പോൾ മാറ്റിയിട്ടുണ്ട്‌. ലക്ഷങ്ങൾ ചികിത്സാ ചിലവ് ആവശ്യമായതിനാൽ സുമനസ്സുകളുടെ  സഹായം ആവശ്യമാണ്‌.  എം അബ്ദുൾ സലാം  ചെയർമാനും കെ പവിത്രൻ കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചു. വലിയപറമ്പ ഗ്രാമീണബാങ്കിൽ 40433101033713 എന്ന അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. ഐഎഫ്‌എസ്‌സി കോഡ്‌: KLGB0040433. ഫോൺ പേ 9656528088. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top